കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒട്ടേറെ അഭ്യൂഹംങ്ങൾക്കൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയിൽ നിന്ന് ലെഫ്റ്റ് ബാക്ക് താരമായ ഐബൻഭ ഡോഹ്ലിംഗിനെ സ്വന്തമാക്കിയത്.
പക്ഷെ താരത്തിന് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വേണ്ടി വെറും മൂന്ന് മത്സരങ്ങളിൽ മാത്രമേ കളിക്കാൻ സാധിച്ചിരുന്നുള്ളു. മുംബൈക്കെതിരായ സീസണിലെ ആദ്യ പാദ മത്സരത്തിൽ താരത്തിന് പരിക്കേറ്റിരുന്നു. ഇതോടെ താരത്തിന് സീസണിലെ ബാക്കിയുള്ള മത്സരങ്ങളിലൊന്നും കളിക്കാൻ സാധിച്ചില്ല.
എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം താരം പരിക്കിൽ നിന്ന് മുക്തനായി കൊണ്ടിരിക്കുകയാണ്. താരം ജിം ട്രെയിനിങ് സെഷൻ വീണ്ടും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളെല്ലാം താരം തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിരുന്നു.
? Aibanbha Dohling on his recovery process ⏳?? #KBFC pic.twitter.com/tJ0G3mI3mk
— KBFC XTRA (@kbfcxtra) January 6, 2024
ഇതോടെ ആരാധകരെല്ലാം വളരെയധികം ആകാംക്ഷയിലാണുള്ളത്. സൂപ്പർ കപ്പ് കഴിയും താരം വീണ്ടും ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം തിരിച്ചു കയറുമെന്ന പ്രതിക്ഷയിലാണ് ആരാധകറുള്ളത്.