കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തൃശൂർ സ്വദേശി കെ. പി രാഹുൽ. ബ്ലാസ്റ്റേഴ്‌സിനായുള്ള ആദ്യ സീസണുകളിൽ വമ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെച്ചിരുന്നത്.
എന്നാൽ ഈ സീസണിലേക്ക് വരുമ്പോൾ ആരാധകരെ തൃപ്തിപ്പെടുത്താൻ മാത്രമുള്ള പ്രകടനം താരം ഇതുവരെ കാഴ്ചവെച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് രാഹുൽ ബ്ലാസ്റ്റേഴ്‌സ് വിട്ടുപോയേക്കാം പറഞ്ഞു അഭ്യൂഹംങ്ങൾ രംഗത്ത് വരുന്നത്.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിനായി രണ്ട് ക്ലബ്ബുകൾ ഓഫർ നൽകിയിട്ടുണ്ട്. എന്നാൽ ആ ക്ലബ്ബുകൾ ഏതെല്ലാമാണെന്ന് വ്യക്തതയില്ല. ഇതിൽ ഏതെങ്കിലും ക്ലബ്ബുകൾ മികച്ച ഒരു പ്ലേ ടൈം താരത്തിന് ഓഫർ ചെയ്യുകയാണെങ്കിൽ അത് താരം സ്വീകരിക്കാൻ സാധ്യതയുണ്ട്.
കാരണം ഈ സീസണിൽ താരത്തിന് ബ്ലാസ്റ്റേഴ്‌സിൽ മികച്ചൊരു പ്ലേ ടൈം ലഭിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. 2019ൽ ഇന്ത്യൻ ആരോസിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. താരം ഇതുവരെ ബ്ലാസ്റ്റേഴ്‌സിനായി 66 മത്സരങ്ങൾ നിന്ന് ഏഴ് ഗോളുകൾ നേടിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.