in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പ്ലേഓഫില്ലാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായാൽ അത്ഭുതമാണ്, കാരണം ഈ പറയുന്ന സാധ്യതകൾ അസാധ്യം..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ഇടവേളക്കുശേഷം വീണ്ടും മത്സരങ്ങൾ തുടങ്ങിയപ്പോൾ ആദ്യ ദിനത്തിലെ രണ്ടു മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. ഒഡിഷ എഫ്സിയുമായി ബാംഗ്ലൂരു സമനില വഴങ്ങിയത് ബാംഗ്ലൂരുവിന്റെ  പ്ലേഓഫ് സാധ്യതകൾ കുറച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ഇടവേളക്കുശേഷം വീണ്ടും മത്സരങ്ങൾ തുടങ്ങിയപ്പോൾ ആദ്യ ദിനത്തിലെ രണ്ടു മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. ഒഡിഷ എഫ്സിയുമായി ബാംഗ്ലൂരു സമനില വഴങ്ങിയത് ബാംഗ്ലൂരുവിന്റെ  പ്ലേഓഫ് സാധ്യതകൾ കുറച്ചു.

അതേസമയം വിജയിച്ചാൽ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാൻ കഴിഞ്ഞിട്ടും ലീഡ് നേടിയ മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒഫീഷ്യലി യോഗ്യത ഉറപ്പാക്കാൻ കാത്തിരിക്കേണ്ടി വരും. എങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫ് യോഗ്യത ലഭിക്കാതിരിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം.

നിലവിൽ 22 മത്സരങ്ങളിൽ നിന്നും 30 പോയിന്റുകളുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരവധി ടീമുകളെ പ്ലേഓഫ് മത്സരത്തിൽ തോൽപ്പിച്ചെങ്കിലും രണ്ട് ടീമുകളാണ് ബ്ലാസ്റ്റേഴ്സിന് വെല്ലുവിളി ഉയർത്തുന്നത്. പഞ്ചാബും ചെന്നൈയിൻ എഫ്സിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ലീഗിൽ ശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ നിന്നും ഒരു പോയിന്റ് നേടിയാൽ പോലും ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാം. ശേഷിക്കുന്ന മുഴുവൻ മത്സരങ്ങളും പരാജയപ്പെടുകയും എന്നാൽ വളരെ മോശം ഫോമിൽ കളിക്കുന്ന പഞ്ചാബ്, ചെന്നൈയിൻ ഈ രണ്ട് ടീമുകൾ അത്ഭുതങ്ങൾ സൃഷ്ടിച്ചു ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ മുഴുവൻ വിജയിക്കുകയാണെങ്കിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് പുറത്തേക്കുള്ള വഴി തെളിയുകയുള്ളൂ.

എങ്കിൽ പോലും പോയന്റുകൾ തുല്യമാവുകയുളൂ, അതിനാൽ ഗോൾവിത്യാസം തുടങ്ങിയ കാര്യങ്ങളിൽ ബ്ലാസ്റ്റേഴ്സിനേ തോൽപ്പിച്ചാൽ മാത്രമേ പ്ലേഓഫ് കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്താവുക, ഇത് തീർത്തും ഒരു ശതമാനം ചാൻസ് കൊടുക്കേണ്ടതാണ്. അതേസമയം പഞ്ചാബ്, ചെന്നൈയിൻ ഏതെങ്കിലും ഒരു ടീം ഒരു മത്സരത്തിൽ എങ്കിലും സമനിലയിൽ വീണാൽ ആ നിമിഷം ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യലി പ്ലേഓഫ് നേടും. എന്തായാലും ലീഗിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്നും ഈസി ആയി ബ്ലാസ്റ്റേഴ്‌സ് പോയന്റുകൾ നേടി പ്ലേഓഫ് നേടുമെന്ന വിശ്വാസം ആരാധകർക്കുണ്ട്.

ബ്ലാസ്റ്റേഴ്സിൽ തുടരാൻ ആഗ്രഹം തുറന്ന് പറഞ്ഞ് ഫെഡോർ

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം ക്ലബ്‌ വിട്ടുപോയേക്കും😭; സ്വന്തമാക്കാൻ ഓഫറുമായി രണ്ട് ക്ലബ്ബുകൾ രംഗത്ത്…