ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയ താരമാണ് ഫെഡോർ ചേർനിച്ച് എന്ന ലിത്വാനിയന നായകൻ.യൂറോപ്യൻ ഫുട്ബോളിലെ എണ്ണം പറഞ്ഞ താരങ്ങളിൽ ഒരാളാണ് ഫെഡർ.
ലൂണയുടെ പകരക്കാരനായി സ്വന്തമാക്കിയ താരം ബ്ലാസ്റ്റേഴ്സ് നിരയിൽ നിലവിൽ ഏറ്റവും മൂല്യമുള്ള താരമാണ്.ലിത്വാനിയൻ ദേശീയ ഫുട്ബോൾ ടീമിന്റെ നായകൻ കൂടിയായ ഫെഡർ അവരുടെ ലോകകപ്പ് യോഗ്യത മത്സരത്തിൽ കയിഞ്ഞ ദിവസം ഒരു ഗോളും നേടിയിരുന്നു.
ഞാനും എന്റെ കുടുംബവും ഇവിടെ വളരെയധികം നന്നായി ആസ്വദിക്കുന്നുണ്ട്.അതുതന്നെയാണ് ശരി.ഇവിടെ ഞങ്ങൾ അത്രത്തോളം കംഫർട്ടബിൾ ആണ്.അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ സീസണിന്റെ അവസാനത്തിൽ എന്താകുമെന്ന് അറിയില്ല.നമുക്ക് കാത്തിരുന്ന് കാണാം,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിനെ സൂപ്പർതാരത്തിന്റെ വാക്കുകൾ.
.