in , , ,

LOVELOVE LOLLOL OMGOMG

ലൂണയുടെ പകരക്കാരനെത്തി🔥; യൂറോപ്യൻ നാഷണൽ ടീം ക്യാപ്റ്റനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും വളരെയധികം ആകാംക്ഷയോടെ കാത്തിരുന്നത് ലൂണയുടെ പകരക്കാരൻ വേണ്ടിയായിരുന്നു. ഇപ്പോളിത ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

കേരള ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ പകരക്കാരനായി ലിത്വാനിയ നാഷണൽ ടീമിന്റെ ക്യാപ്റ്റനായ ഫെഡർ സെർനിച്ചിനെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ സീസൺ അവസാനിക്കുന്ന വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.

32 കാരനായ ലിത്വാനിയൻ ഫോർവേഡ് യൂറോപ്യൻ ഫുട്‌ബോളിലെ ശ്രദ്ധേയ സാന്നിധ്യമാണ്, വിവിധ ലീഗുകളിൽ തന്റെ കഴിവുകളും ഗോൾ സ്കോറിംഗ് വൈദഗ്ധ്യവും പ്രകടിപ്പിച്ചുട്ടുള്ള താരം കൂടിയാണ് ഫെഡർ.

ലൈമസോൾ ക്ലബ്ബായ അത്ലിറ്റികി എനോസി ലെമെസോ എന്ന ക്ലബ്ബിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. എന്തിരുന്നാലും താരത്തിന്റെ വരവോടെ ബ്ലാസ്റ്റേഴ്‌സിന് ലൂണയുടെ അഭാവം നികത്താൻ കഴിയുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരം സൂപ്പർ കപ്പിനുണ്ടാവുമോ? സാധ്യത ഇങ്ങനെ…

കൊമ്പൻമാരുടെ തുടക്കം ഗംഭീരം😍🔥ഐമനും വിദേശതാരവും കൂടിച്ചേർന്ന് തകർത്തു🔥