in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ താരം സൂപ്പർ കപ്പിനുണ്ടാവുമോ? സാധ്യത ഇങ്ങനെ…

ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചതോടെ പലരും ഉന്നയിച്ച സംശയമാണ് താരം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സൂപ്പർ കപ്പിൽ ഉണ്ടാവുമോ എന്നുള്ളത്.

പരിക്കേറ്റ് സീസൺ നഷ്ടമായ നായകൻ അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനും മുന്നേറ്റതാരവുമായ ഫെഡർ സെർനിച്ചിന്റെ വരവാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ലൂണയുടെ പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചതോടെ പലരും ഉന്നയിച്ച സംശയമാണ് താരം ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സൂപ്പർ കപ്പിൽ ഉണ്ടാവുമോ എന്നുള്ളത്.

കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഈ സ്‌ക്വാഡിൽ താരം ഉൾപ്പെട്ടില്ല എങ്കിലും വരും ദിവസങ്ങളിൽ സ്‌ക്വാഡിൽ മാറ്റം വരുത്താൻ ടീമുകൾക്ക് അധികാരം ഉള്ളതിനാൽ സെർനിച്ച് സൂപ്പർ കപ്പിന്റെ സ്‌ക്വാഡിൽ ഭാഗമാവാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

താരം ഇത് വരെ കൊച്ചിയിൽ എത്തിയിട്ടില്ല. കൊച്ചിയിൽ എത്തിയതിന് ശേഷം മെഡിക്കൽ പൂർത്തിയാക്കും. സൂപ്പർ കപ്പിന്റെ കാലയളവിലാണ് ഈ പ്രക്രിയ പൂർത്തിയാകുന്നതെങ്കിൽ സെർനിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ കപ്പ് സ്‌ക്വാഡിൽ ഭാഗമാവും.

അതെ സമയം, മുന്നേറ്റനിരയിൽ ഏത് പൊസിഷനിലും കളിക്കാൻ കെൽപ്പുള്ള താരമാണ് സെർനിച്ച്.

Will Fedor Černych in the Super Cup

ഇവൻ പൊളിക്കും; ലൂണയുടെ പകരക്കാരന്റെ ഹീറ്റ് മാപ്പ് പുറത്ത്

ലൂണയുടെ പകരക്കാരനെത്തി🔥; യൂറോപ്യൻ നാഷണൽ ടീം ക്യാപ്റ്റനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്…