in ,

LOVELOVE LOLLOL CryCry AngryAngry

കൊമ്പൻമാരുടെ തുടക്കം ഗംഭീരം??ഐമനും വിദേശതാരവും കൂടിച്ചേർന്ന് തകർത്തു?

ഏറെ ആവേശത്തോടെ കലിംഗ സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് മികച്ച തുടക്കം കുറിച്ചു. ഒഡിഷയിൽ വെച്ച് നടന്ന പോരാട്ടത്തിലാണ് ഷില്ലോങ്ങ് ലജോങ്ങിനെ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

ഉച്ചക്ക് രണ്ടുമണിക്ക് നടന്ന മത്സരത്തിൽ പതിനാലാം മിനിറ്റിൽ ഗോൾ നേടി ഘാന താരം ക്വാമി പെപ്രാഹ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ലീഡ് നേടിക്കൊടുത്തു. 26 മിനിറ്റ് മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളുമായി ക്വാമി പെപ്രാഹ് സ്കോർ ചെയ്തപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ടുഗോളുകൾക്ക് ലീഡ് നേടി.

29 മിനിറ്റിൽ പൗളീഞ്ഞോയിലൂടെ ഗോൾ സ്കോർ ചെയ്ത് ഷില്ലോങ്ങ് ലജോങ് മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും ആദ്യപകുതി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അവസാനിപ്പിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിനായി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 46 മിനിറ്റിൽ സീനിയർ ടീമിന് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ നേടി ഇരുപതുകാരനായ മലയാളി യുവതാരം ഐമൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർത്തി. 90 മിനിറ്റ് വരെ ലീഡ് കാത്തുസൂക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടി വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി ഗ്രൂപ്പിൽ ഒന്നാമതായി.

ലൂണയുടെ പകരക്കാരനെത്തി?; യൂറോപ്യൻ നാഷണൽ ടീം ക്യാപ്റ്റനെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്…

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിനെ പിൻവലിച്ചു?ആശങ്കപ്പെടാനില്ലെന്ന് ഇവാൻ ആശാൻ..