in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

സൂപ്പർ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്?; പരിക്കിൽ നിന്ന് മുക്തനായ സൂപ്പർ താരം സ്‌ക്വാഡിൽ…

സൂപ്പർ കപ്പിന്റെ നാലാം സീസൺ ഇന്ന് ഒഡിഷയിൽ വെച്ച് തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്തവണ മുതൽ സൂപ്പർ കപ്പ്‌ അറിയപ്പെടുന്നത് കലിംഗ സൂപ്പർ കപ്പ്‌ എന്നാണ്. ഒട്ടേറെ പ്രതിക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ സൂപ്പർ കപ്പിൽ ഇറങ്ങുന്നത്.

ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിനുള്ള സ്‌ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഐഎസ്എൽ കളിച്ച എല്ലാ പ്രമുഖ താരങ്ങളെയും ആശാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതോടൊപ്പം പരിക്കുനിന്നു മുക്തനായ ബ്ലാസ്റ്റേഴ്‌സിന്റെ യുവ കരുത്തായ ജീക്സൺ സിംങും സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. സൂപ്പർ കപ്പിനുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇതാ….

ഗോൾ കീപ്പർ :- സച്ചിൻ സുരേഷ്, കരഞ്ജിത്ത് സിംഗ്, മുഹമ്മദ് ആർഭാസ്, ലാറ ശർമ്മ

പ്രതിരോധ നിര :-മാർക്കോ ലെസ്കോവിച്ച്, മിലോസ് ഡ്രിൻചിച്, പ്രബീർ ദാസ്, നാവോച്ച സിംഗ്, സന്ദീപ്‌ സിംഗ്, പ്രീതം കോട്ടാൽ, ഹോർമിപാം റൂയിവ

മധ്യനിര :- ജീക്സൺ സിംഗ്, വിബിൻ മോഹനൻ, സുഖം യോയിഹെൻബ മെയ്തേയ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ്‌ അസർ, മുഹമ്മദ്‌ ഐമെൻ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ഡൽ, ഡെയ്സുകെ സകായ്

മുന്നേറ്റ നിര :- രാഹുൽ കെപി, ഇഷാൻ പണ്ഡിത, ക്വാം പെപ്ര, ഡിമിട്രിയോസ് ഡയമന്റകോസ്, നിഹാൽ സുധീഷ്, ബിദ്യസാഗർ സിംഗ്

ഷിലോങ്ങ് ലാജോങ്, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, ജംഷഡ്പൂർ അടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ഷിലോങ്ങ് ലാജോങ്ങിനെതിരെയാണ് സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.

പ്രതീക്ഷകൾ തെറ്റി, അണിയറയിൽ നിന്നുമുള്ള മൂന്നു കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലില്ല..

സൂപ്പർ താരങ്ങൾ തിരിച്ചെത്തി?കപ്പടിക്കാൻ ലക്ഷ്യമിട്ട് ആശാൻ കൊമ്പൻമാരുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു??