ഒഡീഷ്യയിൽ വച്ച് നടക്കുന്ന കലിംഗ സൂപ്പർ കപ്പിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യമത്സരത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെയാണ് നേരിടുന്നത്. സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് ടൂർണമെന്റിലേക്കുള്ള സ്‌ക്വാഡിൽ അണിയറയിൽ നിന്നുമുള്ള മൂന്ന് കിടിലൻ താരങ്ങൾ ഉൾപ്പെടാനുള്ള സാധ്യതകളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എബിൻദാസ്, മർവാൻ ഹുസൈൻ, കോറോ സിങ് എന്നീ മൂന്ന് താരങ്ങൾ സൂപ്പർ കപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിച്ചത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ഈ മൂന്നു താരങ്ങളുടെ പേര് 26 അംഗസ്‌ക്വാഡിൽ നമുക്ക് കാണാനായില്ല. നാളെ നടക്കുന്ന സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിന് മുൻപായാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സ്ക്വാഡ് പ്രഖ്യാപിച്ചത്.