in ,

LOVELOVE

ബ്ലാസ്റ്റേഴ്സ് താരം ഉൾപ്പടെ മൂന്നു മലയാളി താരങ്ങൾ മുൻപന്തിയിൽ😍🔥ഈ കാര്യത്തിൽ ബാംഗ്ലൂരു താരം പുലിയാണ്🥵

വളരെയധികം ആവേശത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന് നിലവിൽ ഇടവേള ലഭിച്ചിരിക്കുകയാണ്. 2023ലെ മത്സരങ്ങളെല്ലാം അവസാനിച്ചതിനാൽ ജനുവരി മാസത്തിൽ നടക്കുന്ന ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിനുശേഷം ആയിരിക്കും സീസണിലെ ശേഷിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നത്.

.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇതുവരെ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സേവകൾ നടത്തിയ ഗോൾകീപ്പർമാരുടെ ലിസ്റ്റ് എടുത്തു നോക്കുകയാണെങ്കിൽ മൂന്ന് മലയാളി താരങ്ങളുടെ പേര് നമുക്ക് കാണാനാവും.

സീസണിലെ 12 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സച്ചിൻ സുരേഷ് 26 സേവകൾ നടത്തി ലിസ്റ്റിൽ ആറാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്നും 30 സേവുകൾ നടത്തിയ നോർത്ത് ഈസ്റ്റിന്റെ മലയാളി താരമായ മിര്‍ഷാദ് മിച്ചു ലിസ്റ്റിൽ നാലാം സ്ഥാനത്താണ്.

11 മത്സരങ്ങളിൽ നിന്നും 30 സേവുകൾ നടത്തിയ ജംഷെഡ്പൂര് എഫ്സിയുടെ മലയാളി താരമായ രഹനേഷ് മൂന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്നും 31 സേവുകൾ നടത്തിയ ഒഡീഷയുടെ അമരീന്ദർ സിംഗ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളപ്പോൾ 12 മത്സരങ്ങളിൽ നിന്നും 38 സേവുകൾ നടത്തിയ ബംഗളൂരു എഫ്സിയുടെ സിംഗ് ആണ് ഒന്നാമത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ ഗോൾകീപ്പർമാരുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു..

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു പ്രതീക്ഷകൾ നൽകി സൂപ്പർ താരം തിരിച്ചെത്തി😍 പക്ഷെ ഈ കാര്യത്തിൽ ഉറപ്പായിട്ടില്ല..

പ്രതീക്ഷകൾ തെറ്റി, അണിയറയിൽ നിന്നുമുള്ള മൂന്നു കിടിലൻ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലില്ല..