വളരെയേറെ ആവേശത്തോടെയും പ്രതീക്ഷകളോടെയുമാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ കല്ലിങ്ക സൂപ്പർ കപ്പിന് വേണ്ടി ഒരുങ്ങുന്നത്. ഇന്നുമുതൽ ആരംഭിക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം നാളെ ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലാജോങ്ങിന് എതിരെയാണ്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ സന്തോഷിക്കുന്ന അപ്ഡേറ്റ് ആണ് ബ്ലാസ്റ്റേഴ്സ് പുറത്തുവിട്ടിരിക്കുന്നത്. പരിക്ക് ബാധിച്ച് ഏറെ കാലത്തോളം പുറത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ ഇന്ത്യൻ താരമായ ജീക്സൻ സിംഗ് ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പമുള്ള പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് പങ്കുവച്ച പരിശീലന ചിത്രങ്ങളിൽ ജീക്സൻ സിങ്ങിന്റെ ചിത്രവും നമുക്ക് കാണാനാവും. എന്നാൽ താരം എപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്തും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമനോവിച് നൽകിയ അപ്ഡേറ്റ് പ്രകാരം ജീക്സൻ സിംഗ് ഫെബ്രുവരി മാസത്തിലായിരിക്കും കളിക്കളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് നടത്തുന്നത്. ബ്ലാസ്റ്റേഴ്സിനോടൊപ്പം പരിശീലനം പുനരാരംഭിച്ചതിനാൽ സൂപ്പർ കപ്പിലെ മത്സരങ്ങളിൽ ജീക്സൻ സിങ് കളിക്കുമോ എന്നറിയാനുള്ള ആകാംക്ഷയും ആരാധകർക്കുണ്ട്.