in , , ,

LOVELOVE

കുട്ടിക്കൊബന്മാർക്ക്‌ അരങ്ങേറ്റത്തിനുള്ള സമയം🔥; വമ്പൻ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇന്ന് എതിരാളികളെ നേരിടുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ 21ആം റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെ നേരിടും. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7:30ക്കാണ് മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ വമ്പൻ മാറ്റങ്ങളാണ് ഇവാനാശാൻ കൊണ്ടുവന്നിട്ടുള്ളത്. നോർത്ത് ഈസ്റ്റിനെതിരായി ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് യുവ താരങ്ങൾക്ക്‌ കൂടുതൽ അവസരം നൽകും.

അതോടൊപ്പം രണ്ട് മൂന്ന് താരങ്ങളുടെ ഐഎസ്എൽ അരങ്ങേറ്റവും ഇന്ന് ഉണ്ടാകും. ചില റിപ്പോർട്ടുകൾ പ്രകാരം ഒരു വിദേശ താരം പോലുമില്ലാതെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക എന്നാണ്.

ഒട്ടുമിക്ക ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിര കളിക്കാർ ഈ മത്സരത്തിൽ ബെഞ്ചിലാവാനാണ് സാധ്യത. എന്നാൽ പോലും കഴിഞ്ഞ മത്സരത്തിൽ കളിച്ച് ഒന്ന് രണ്ട് താരങ്ങൾ ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന് ഇവാനാശാൻ വ്യക്തമാക്കിയിട്ടുണ്ട്. യുവ താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യ കൊണ്ടായിരിക്കും ഇവാനാശാൻ ഇങ്ങനെത്തൊരു നീക്കം നടത്തുന്നത്.

നേരിയ സാധ്യത മാത്രം; ദിമിയുടെ പരിക്കിൽ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിടിപ്പിക്കുന്ന അപ്ഡേറ്റ് പുറത്ത്

ഒരാൾ പോലും കളിക്കില്ല🫤; വിദേശ താരങ്ങളെ ബന്ധപ്പെട്ട് ഇവാനാശാൻ നൽകിയ അപ്ഡേറ്റ് ഇതാണ്…