ബ്ലാസ്റ്റേഴ്സിന്റെ ഗോളടി വീരൻ ദിമിത്രി ഡയമന്തക്കോസിന് പരിക്കേറ്റു എന്നുള്ള വാർത്ത ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. നിലവിൽ ടീമിൽ മികച്ച ഫോമിലുള്ള താരമാണ് ദിമി. കൂടാതെ പ്ലേ ഓഫിൽ ദിമിയുടെ സേവനം ബ്ലാസ്റ്റേഴ്സിന് നഷ്ടമായാൽ അത് വലിയ തിരിച്ചടിയാകും.
ദിമിയുടെ പരിക്ക് സാരമോ, ഗുരുതരമോ എന്നുള്ളത് സംശയം ആരാധകർക്കുണ്ട്. കൂടാതെ ദിമി പ്ലേ ഓഫിനുണ്ടാവുമോ എന്ന ആശങ്കയും ബ്ലാസ്റ്റേഴ്സിനുണ്ട്. ഇപ്പോഴിതാ സംശയങ്ങൾക്കും ആശങ്കകൾക്കും പരിഹാരമായി ദിമിയുടെ പരിക്കിന്റെ അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.
താരത്തിന്റെ പരിക്ക് അത്ര ഗുരുതര സ്വഭാവമായുള്ളതല്ലെന്നും രണ്ടാഴ്ച താരത്തിന് വിശ്രമം വേണ്ടി വരുമെന്നുമാണ് 90ndstoppage ഇക്കാര്യത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഐഎസ്എൽ അധികൃതർ ഇത് വരെ പ്ലേ ഓഫിനുള്ള തീയതി പ്രഖ്യാപിച്ചിട്ടില്ല. നിലവിലെ ഷെഡ്യൂൾ പ്രകാരം രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നെ പ്ലേ ഓഫ് മത്സരം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്.അങ്ങനെയെങ്കിൽ ദിമിക്ക് പ്ലേ ഓഫ് കളിക്കാനുള്ള സാധ്യത വളരെ നേരിയത് മാത്രമാവും.
പ്ലേ ഓഫിന് മുമ്പ് തന്നെ ദിമിക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനായാൽ മാത്രമേ താരത്തിന്റെ കാര്യത്തിൽ പ്രതീക്ഷയുള്ളു. എന്നാൽ അടുത്ത രണ്ട് മത്സരങ്ങളിലും താരം കളിക്കില്ല എന്ന് ഇവാൻ വുകമനോവിച്ച് നേരത്തെ വ്യക്തമാക്കിയതാണ്. അടുത്ത രണ്ട് മത്സരങ്ങൾക്കും വലിയ പ്രാധാന്യം ഇല്ലാത്തതിനാൽ ഇന്ത്യൻ താരങ്ങളെ വെച്ചായിരിക്കും അടുത്ത രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക.
അതിനാൽ അടുത്ത രണ്ട് മത്സരങ്ങളിലും പൂർണ വിശ്രമത്തിന് ദിമിക്ക് സമയമുണ്ട്. ഈ കാലയളവിൽ താരത്തിന് ഫിറ്റ്നസ് വീണ്ടെടുക്കാനായാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ശുഭവാർത്ത വരികയുള്ളു.