ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിലെ 21ആം റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. നോർത്ത് ഈസ്റ്റിന്റെ ഹോം ഗ്രൗണ്ടായ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7:30ക്കാണ് മത്സരം നടക്കുക.
ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വമ്പൻ മാറ്റങ്ങളുമായാണ് ഇറങ്ങുകയെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇവാനാശാന്റെ അപ്ഡേറ്റ് പകരം ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ മത്സരത്തിൽ ഒരു വിദേശ താരം പോലും കളിക്കില്ലായെന്നാണ്.
നിലവിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം താരങ്ങളായ ദിമിത്രിയോസ് ഡയമൻ്റകോസ്, അഡ്രിയാൻ ലൂണ, ഫെഡോർ സെർണിച്ച് എന്നിവർ ഗുവാഹത്തിയിലേക്ക് വന്നിട്ടില്ല. ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് വന്ന താരങ്ങൾ മിലോസ് ഡ്രിൻസിചും, ഡെയ്സുകെ സകായും, മാർക്കോ ലെസ്കോവിച്ചുമാണ്.
ഇവർ ടീമിനോപ്പം ഗുവാഹത്തിയിലേക്ക് വന്നിട്ടുണ്ടെങ്കിലും നോർത്ത് ഈസ്റ്റിനെതിരായ മത്സരം കളിക്കാൻ സാധ്യത കുറവാണ്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഓൾ-ഇന്ത്യ ലൈനെപ്പുമായിട്ടായിരിക്കും കളിക്കുകയെന്ന് ഏകദേശം വ്യക്തമായിട്ടുണ്ട്.