സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. കരുത്തരായ ജംഷഡ്പൂർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഇന്ന് രാത്രി 7:30ക്ക് കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.
ജംഷഡ്പൂരിനെ നേരിടാൻ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ചില കാര്യങ്ങളിൽ ആധിപത്യമുണ്ട്. ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മിൽ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂരിനോട് തോൽവി അറിഞ്ഞിട്ടില്ല.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് നാല് ജയവും ഒരു സമനിലയുമാണ് ജംഷഡ്പൂരിനെതിരെ സ്വന്തമാക്കിയിട്ടുള്ളത്. എന്തിരുന്നാലും ഈ കണക്കുകളെല്ലാം മത്സരത്തിന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണ്.
സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഷിലോങ്ങ് ലാജോങിനെതിരെ മൂന്ന് ഗോളുകളുടെ വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. മറുഭാഗത്ത് നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ജംഷഡ്പൂർ എഫ്സിയും. എന്തിരുന്നാലും ഒരു വാശിയേറിയ പോരാട്ടം തന്നെയായിരിക്കും ഇരു ക്ലബ്ബും തമ്മിൽ ഇന്ന് നടക്കുക എന്നാണ് പ്രതിക്ഷിക്കുന്നത്.