in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

“ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്”… ഈ കാരണത്താൽ ടീം ശക്തരാക്കുന്നു?; ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി ഐഎസ്എൽ പരിശീലകൻ രംഗത്ത്?…

നിലവിൽ ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഒട്ടേറെ താരങ്ങളുടെ പരിക്കിനെ തുടർന്നുള്ള അഭാവത്തിലും മിന്നും പ്രകടമാണ് ഇവനാശാന്റെ പിള്ളേര് കാഴ്ചവയ്ക്കുന്നത്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിനെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് ജംഷഡ്പൂരിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ഖാലിദ് ജമീൽ. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ മത്സരത്തിന് മുന്നോടിയായാണ് പരിശീലകൻ സംസാരിച്ചിരിക്കുന്നത്.

“ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് കേരളം. അവർ നന്നായി പ്രവർത്തിക്കുന്നു. അതിനാൽ ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരം ഞങ്ങൾ എളുപ്പമായി എടുക്കാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് നല്ല വിദേശ താരങ്ങളുടെയും ഇന്ത്യൻ താരങ്ങളുടെയും കോമ്പിനേഷനുണ്ട്. അവർ ഒരു ടീമായി കളിക്കുന്നു. അത് അവരെ ശക്തരാക്കുന്നു.” എന്നാണ് ഖാലിദ് ജമീൽ പറഞ്ഞത്.

സുപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ എഫ്സി തമ്മിലുള്ള വാശിയേറിയ പോരാട്ടം ഇന്ന് രാത്രി 7:30ക്ക്‌ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക. മത്സരം തത്സമയം ജിയോ സിനിമയിൽ കാണാം.

സൂപ്പർ വിദേശതാരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു? പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വ്യവസ്ഥ ഇതാണ്..

ജംഷഡ്പൂരിനെതിരെയുള്ള ഹെഡ് ടു ഹെഡ് കണക്കുകളിൽ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ ആധിപത്യം?; ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ വാശിയേറിയ പോരാട്ടം ഇന്ന്…