in , ,

ആദ്യ മത്സരങ്ങളിൽ എല്ലാവരും പുച്ഛിച്ചു?; പക്ഷെ പിന്നീടുള്ള മത്സരങ്ങളിൽ സംഭവിച്ചത്ത് ?… ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ വമ്പൻ തിരിച്ചുവരവ്…

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അത്രയധികം മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത താരമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഘാനിയൻ മുന്നേറ്റ താരം ക്വാം പെപ്ര.

ഒട്ടനവധി മികച്ച അവസരങ്ങൾക്ക്‌ താരം വഴി വെച്ചെങ്കിലും, താരത്തിന് ഗോൾ നേടാൻ കഴിയാത്തത് ആരാധകർക്ക് ഇടയിൽ വലിയൊരു ചർച്ച വിഷയമായിരുന്നു. ആദ്യ ഏഴ് മത്സരങ്ങളിൽ താരത്തിന് ഒരു ഗോളോ അസ്സിസ്റ്റോ സ്വന്തമാക്കാൻ കഴിഞ്ഞില്ല.

പക്ഷെ പിന്നീട് നടന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. താരം ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അവസാന കളിച്ച ആറ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നാല് ഗോളും ഒരു അസ്സിസ്റ്റുമാണ് സ്വന്തമാക്കിയിട്ടുള്ളത്. അതോടൊപ്പം താരത്തിന്റെ മെന്റാലിറ്റി തന്നെ മാറിയെന്ന് പറയണം.

നിലവിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച ഫോമിലാണ് താരമുള്ളത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരത്തിന്റെ പ്രകടനം ഇതിലും മികച്ചതാക്കുമെന്നാ പ്രതിക്ഷയിലാണ് ആരാധകറുള്ളത്.

ജംഷഡ്പൂരിനെതിരെയുള്ള ഹെഡ് ടു ഹെഡ് കണക്കുകളിൽ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ ആധിപത്യം?; ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂർ വാശിയേറിയ പോരാട്ടം ഇന്ന്…

ദി വിനീഷ്യസ് ഷോ?; ബാഴ്സലോണയെ ഇല്ലാതാക്കി കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ്‌?…