വാശിയേറിയ സൂപ്പർ കപ്പ് ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയെ വീഴ്ത്തി സൂപ്പർ കപ്പ് കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം.
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മുന്നേറ്റ താരമായ വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്ക് മികവിലാണ് മാഡ്രിഡിന്റെ ജയം. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ വിനീഷ്യസ് ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നു. 7, 10, 39 മിനിട്ടുകളില്ലായിരുന്നു താരത്തിന്റെ ഗോൾ പിറന്നത്.
? ¡SOMOS #SUPERCAMPEONES! ?
— Real Madrid C.F. (@realmadrid) January 14, 2024
? @RealMadrid 4-1 @FCBarcelona_es
⚽ 7' @vinijr
⚽ 10' @vinijr
⚽ 33' Lewandowski
⚽ 39' @vinijr (p.)
⚽ 64' @RodrygoGoes#superSupercopa | #Emirates pic.twitter.com/ZtuBCqrF8E
വിനീഷ്യസിന് പുറമെ 64ആം മിനുട്ടിൽ റോഡ്രിഗോയാണ് റയൽ മാഡ്രിഡ് വേണ്ടി നാലാം ഗോൾ നേടിയത്. 33ആം മിനുട്ടിൽ ബാഴ്സലോണക്കായി ആശ്വാസ ഗോൾ നേടിയത് മുന്നേറ്റ താരം റോബർട്ട് ലെവൻഡോവ്സ്കിയായിരുന്നു.
മത്സരത്തിൽ രണ്ട് യെല്ലോ കാർഡ് കണ്ടത്തിനെ തുടർന്ന് 71ആം മിനുട്ടിൽ ബാഴ്സലോണയുടെ ഉറുഗ്വേയൻ പ്രതിരോധ താരം റൊണാൾഡ് അരൗഹോ കളം വിട്ടിരുന്നു. നിലവിൽ ലാലിഗയിൽ നാലാം സ്ഥാനത്തുള്ള ബാഴ്സക്ക് ഒരു വമ്പൻ തോൽവി തന്നെയാണ് റയൽ മാഡ്രിഡിനോട് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്.
?
— Real Madrid C.F. (@realmadrid) January 14, 2024
?#SUPERCAMPEONES pic.twitter.com/FfB8IVjPNj
മത്സരത്തിലെ മൊത്തം പ്രകടനം വിലയിരുത്തുമ്പോൾ ഇരു ടീമും മികച്ച പ്രകടനം കാഴ്ച്ചവെങ്കിലും, ഗോളുകൾ നേടാൻ കഴിയാത്തത് ബാഴ്സക്ക് വലിയൊരു തിരച്ചടിയായി മാറി.