ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിനെ അവരുടെ തട്ടകത്തിൽ പോയി വീഴ്ത്തിയിരിക്കുകയാണ് മഞ്ഞപ്പടയുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ്.
എത്തിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഒമ്പതാം മിനുട്ടിൽ മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ജയം. മത്സരത്തിൽ എല്ലാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച്ചവെച്ചത്.
ഇതിൽ എടുത്ത് പറയേണ്ട പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഇരട്ട സഹോദരങ്ങളായ അസറും, ഐമെനും കാഴ്ചവെച്ചത്. നമ്മുക്ക് ഇനി ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ മത്സരത്തിലെ താരങ്ങളുടെ റേറ്റിംഗ് പരിശോധിക്കാം. പ്രശസ്ത മാധ്യമ്മായ ഫോട്ട്മോബിന്റെ അപ്ഡേറ്റ് പ്രകാരം….
കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പ്ലേയർ റേറ്റിംഗ് ഇങ്ങനെ…
സച്ചിൻ സുരേഷ് (GK) – 7.5
പ്രീതം കോട്ടാൽ – 7.3
മിലോസ് ഡ്രിൻസിക് – 7.4
മാർക്കോ ലീസ്കോവിച് – 6.9
നവോച്ച സിംഗ് – 7.1
മുഹമ്മദ് അസർ – 8.5
ഡാനിഷ് ഫാറൂഖ് – 6.6
മുഹമ്മദ് ഐമെൻ – 7.5
രാഹുൽ കെപി – 7.2
ദിമിത്രിസ് ഡയമന്റകോസ് – 8.2
ക്വാം പെപ്ര – 7.3
പ്രബീർ ദാസ് – 6.1
സൗരവ് മണ്ഡൽ – 6.5
ഡെയ്സുകെ സകായ് – N/A
യോഹേന്ബ മെയ്ടെയ് – N/A
സന്ദീപ് സിംഗ് – N/A
മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ് താരങ്ങളുടെ റേറ്റിംഗ്…
വിശാൽ കൈത്ത് (GK) – 6.5
സുമിത് രതി – 6.3
ആശിഷ് റായ് – 6.7
ഹെക്ടർ യൂസ്തെ – 7.2
ദീപക് താംഗ്രി – 6.3
അനിരുദ്ധ് ഥാപ്പ – 6.7
സുബാശിഷ് ബോസ് – 7.2
ദിമിത്രി പെട്രാറ്റോസ് – 6.8
കിയാൻ നസ്സിരി – 6.5
ഹ്യൂഗോ ബൗമസ് – 6.9
ജേസൺ കമ്മിംഗ്സ് – 5.8
അർമാൻഡോ സാദികു – 6.5
എൽ. ഹ്നമത് – 6.4
മൻവീർ സിംഗ് – 6.8
സുഹൈൽ ഭട്ട് – N/A