in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഗോൾ നേടിയെങ്കിലും ദിമിയല്ല താരം, യുവതാരത്തിന്റെ അരങ്ങേറ്റം ഗംഭീരനേട്ടത്തോടെ ബ്ലാസ്റ്റേഴ്‌സ്??

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ തങ്ങളുടെ പന്ത്രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. മോഹൻ ബഗാന്റെ ഹോം മൈതാനമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം നേടുന്നത്.

ചരിത്രത്തിൽ ആദ്യമായി മോഹൻ ബഗാൻ കൊൽക്കത്തയെ കേരള ബ്ലാസ്റ്റേഴ്‌സ് തോൽപിച്ച മത്സരമാണിത്. ഇതിന് മുൻപ് കളിച്ച ആറു മത്സരങ്ങളിൽ ഒരു മത്സരം സമനിലയായപ്പോൾ അഞ്ച് മത്സരങ്ങൾ വിജയിച്ചത് മോഹൻ ബഗാനായിരുന്നു. ആദ്യമായി ഇവാൻ ആശാന് കീഴിൽ അവരുടെ സ്റ്റേഡിയത്തിൽ പോയിട്ട് തന്നെ അവരെ കീഴടക്കാൻ ബ്ലാസ്റ്റേഴ്‌സിനായി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ യുവതാരമായ യോഹിൻബ മീതെയ് അരങ്ങേറ്റം കുറിച്ചു. മത്സരത്തിൽ ഗോൾ നേടി ടീമിനെ വിജയിപ്പിക്കാൻ സഹായിച്ചത് ദിമിത്രിയോസ് ആണെങ്കിലും മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഉരുക്കുപോലെ മോഹൻ ബഗാൻ ആക്രമണങ്ങളെ പ്രതിരോധിച്ച മാർക്കോ ലെസ്‌കോവിചാണ്.

2023-ലെ തങ്ങളുടെ അവസാന മത്സരം വിജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് 26 പോയന്റുമായി പോയന്റ് ടേബിളിൽ ഒന്നാമതെത്തി. കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ മൂന്നു മത്സരങ്ങൾ കുറവ് കളിച്ച എഫ് സി ഗോവ 3 പോയിന്റ് പിന്നിൽ രണ്ടാം സ്ഥാനത്താണ്.

പ്ലേയർ റേറ്റിംഗിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ റേറ്റിംഗ് കണ്ടോ?; മോഹൻ ബഗാൻ താരങ്ങളുടെ നിഴൽ പോലും കാണാനില്ല?…

മത്സരത്തിലുടനീളം മോഹൻ ബഗാന്റെ അണ്ണാകിലടിച്ചുകൊടുത്ത് ബ്ലാസ്റ്റേഴ്‌സ്??