in ,

LOVELOVE LOLLOL CryCry AngryAngry

മത്സരത്തിലുടനീളം മോഹൻ ബഗാന്റെ അണ്ണാകിലടിച്ചുകൊടുത്ത് ബ്ലാസ്റ്റേഴ്‌സ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കിടിലൻ പോരാട്ടത്തിൽ ശക്തരായ മോഹൻ ബഗാനെ അവരുടെ ഹോം മൈതാനത്ത് വെച്ച് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് മോഹൻ ബഗാനെതീരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വതമാക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന കിടിലൻ പോരാട്ടത്തിൽ ശക്തരായ മോഹൻ ബഗാനെ അവരുടെ ഹോം മൈതാനത്ത് വെച്ച് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഐ എസ് എൽ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യമായാണ് മോഹൻ ബഗാനെതീരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വതമാക്കുന്നത്.

മത്സരത്തിന്റെ 9മിനിറ്റിൽ ഗ്രീക്ക് താരം ദിമിത്രിയോസ് നേടുന്ന ഗോളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. മത്സരത്തിന്റെ കണക്കുകളിലേക്ക് വരികയാണെങ്കിൽ 16 ഷോട്ടുകൾ കേരള ബ്ലാസ്റ്റേഴ്സ് തൊടുത്തപ്പോൾ 13 ഷോട്ടുകളാണ് മോഹൻ ബഗാൻ ഉള്ളത്. ഷോട്ട് ഓൺ ടാർഗറ്റിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് അഞ്ച് എണ്ണം നേടിയപ്പോൾ ഒരു തവണ മാത്രമാണ് ബ്ലാസ്റ്റേഴ്സ് പോസ്റ്റിനെ ലക്ഷ്യമാക്കി മോഹൻ ബഗാൻ ഷൂട്ട്‌ ചെയ്തത്.

ബോൾ പൊസിഷന്റെ കാര്യത്തിൽ 60% മോഹൻ ബഗാൻ സ്വന്തമാക്കിയപ്പോൾ 40% ആണ് ബ്ലാസ്റ്റേഴ്സിന്റെ ബോൾ പൊസിഷൻ. 79% പാസിംഗ് കൃത്യതയോടെ 443 പാസുകൾ മോഹൻ ബഗാൻ നേടിയപ്പോൾ 71%പാസിങ് കൃത്യതയോടെ കേരള ബ്ലാസ്റ്റേഴ്സ് 311 പാസുകളാണ് നടത്തിയത്. മത്സരത്തിൽ അഞ്ചു ഫൗളുകളാണ് മോഹൻ ബഗാൻ ചെയ്തതെങ്കിൽ 12 ഫൗളുകളാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

മത്സരത്തിൽ ഒരു യെല്ലോ കാർഡ് മാത്രം മോഹൻ ബഗാൻ സ്വന്തമാക്കിയപ്പോൾ അഞ്ച് യെല്ലോ കാർഡുകളാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. ഓഫ്സൈഡിന്റ കാര്യത്തിൽ ഇരുടീമും ഒരെണ്ണം വീതം നേടിയപ്പോൾ കോർണറുകളുടെ കാര്യത്തിൽ 7 കോർണറുകൾ നേടിയ ബ്ലാസ്റ്റേഴ്സിനേക്കാൾ കൂടുതൽ 8 കോർണറുകൾ നേടിയ മോഹൻബഗാനാണ്. കണക്കുകൾ ഇങ്ങനെയാണെങ്കിലും മത്സരത്തിൽ ഗോൾ നേടി വിജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ്.

ഗോൾ നേടിയെങ്കിലും ദിമിയല്ല താരം, യുവതാരത്തിന്റെ അരങ്ങേറ്റം ഗംഭീരനേട്ടത്തോടെ ബ്ലാസ്റ്റേഴ്‌സ്😍🔥

ആരൊക്കെ ഇല്ലെങ്കിലും പ്രശ്നമില്ല, ഇത് പുതിയ ബ്ലാസ്റ്റേഴ്‌സാണ്🔥; പണ്ട് തൊട്ടേ ആരാധകർ സ്വപ്‍നം കണ്ട ബ്ലാസ്റ്റേഴ്‌സ്❤‍🔥…