in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ആരൊക്കെ ഇല്ലെങ്കിലും പ്രശ്നമില്ല, ഇത് പുതിയ ബ്ലാസ്റ്റേഴ്‌സാണ്?; പണ്ട് തൊട്ടേ ആരാധകർ സ്വപ്‍നം കണ്ട ബ്ലാസ്റ്റേഴ്‌സ്❤‍?…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒട്ടേറെ കാലമായി ആരാധകർ സ്വപ്നം കണ്ട ടീമിനെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത്. ലഭിച്ചിരിക്കുന്നത് പറയുന്നതിന് ഉപരി ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ഉണ്ടാക്കിയെടുത്ത ടീമെന്ന് പറയണം.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒട്ടേറെ കാലമായി ആരാധകർ സ്വപ്നം കണ്ട ടീമിനെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത്. ലഭിച്ചിരിക്കുന്നത് പറയുന്നതിന് ഉപരി ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ഉണ്ടാക്കിയെടുത്ത ടീമെന്ന് പറയണം.

ട്രാൻസ്ഫർ വിൻഡോയിൽ മികച്ച താരങ്ങളെ കൊണ്ടുവന്ന് ഒരു വമ്പൻ ക്ലബ്ബിനെ തന്നെയാണ് കരോലിസ് സ്കിൻകിസ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. ഇതിനു ഉദാഹരണമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മൂന്ന് വിജയവും.

ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ ഇന്ത്യൻ പ്രതിരോധ മധ്യനിര താരം ജീക്സൺ സിംഗ് തുടങ്ങി ഒട്ടേറെ മികച്ച കളിക്കാരുടെ അഭാവത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മൂന്ന് മത്സരവും വിജയിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ ഈ വിജയങ്ങളിൽ ഏറ്റവും പങ്കുവഴിച്ചത് യുവ മലയാളി താരങ്ങളുടെ സാനിധ്യമാണ്.

എടുത്ത് പറയുകയാണേൽ ഇരട്ട സഹോദരങ്ങൾ മുഹമ്മദ്‌ ഐമെനും, മുഹമ്മദ്‌ അസറും, വിബിൻ മോഹൻനും. ഇതിൽ വിബിൻ മോഹനൻ പരിക്കിനെ തുടർന്ന് മോഹൻ ബഗാനെതിരെ കളിച്ചിലായിരുന്നു. ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്ന് വളർന്നു വരുന്ന താരങ്ങൾ ബ്ലാസ്റ്റേഴ്‌സിനായി കാഴ്ച്ചവെക്കുന്നത് കാണുമ്പോൾ ആരാധകർക്ക് വളരെയധികം സന്തോഷകരമാണ്.

അതിനൊപ്പം എടുത്ത് പറയേണ്ടോന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം. മിലോസും ലെസ്കൊയും ചേർന്ന് ഒരു വൻ മതിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. അതോടൊപ്പം ഇരുവരും ഗോൾകീപ്പർ സച്ചിനുമായുള്ള കമ്മ്യൂണിക്കേഷനും മികച്ചത് തന്നെയാണ്. എന്തിരുന്നാലും ഒട്ടേറെ കാലമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വപ്നം കണ്ടൊരു ടീമിനെ തന്നെയാണ് ഈ പ്രാവശ്യം ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിട്ടുള്ളത് എന്ന് തന്നെ പറയണം.

മത്സരത്തിലുടനീളം മോഹൻ ബഗാന്റെ അണ്ണാകിലടിച്ചുകൊടുത്ത് ബ്ലാസ്റ്റേഴ്‌സ്??

തുടർച്ചായ മത്സരങ്ങളിൽ ഗോളുകൾ നേടുന്നു?; ഗോൾ വേട്ടയിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം ഏറ്റവും മുന്നിൽ?…