ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ തങ്ങളുടെ പന്ത്രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഇന്ന് രാത്രി 8 മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ പരാജയപ്പെടുത്തുന്നത്.b
പരിക്ക് പറ്റിയ താരങ്ങളില്ലാതെ കളിക്കാനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആദ്യ സമയം മുതൽ തന്നെ മോഹൻ ബഗാനെതിരായ ആക്രമണം അഴിച്ചുവിട്ടു. ഇതിന്റെ ഫലമായി കേരള ബ്ലാസ്റ്റേഴ്സ് 9 മിനിറ്റിൽ ദിമിത്രിയോസിലൂടെ ആദ്യ ഗോൾ നേടി ലീഡ് നേടി. തുടർന്നും മോഹൻ ബഗാനെതിരെ ആക്രമിച്ചു കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് നിരവധി അവസരങ്ങൾ ലഭിച്ചു.
ഇതിനിടെ ദിമിത്രിയോസിന്റെ ഒരു ഷോട്ട് ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചു. ആദ്യപകുതി ഒരു ഗോൾ ലീഡിന് കളിയാവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ രണ്ടാം പകുതിയിലും തന്ത്രങ്ങളിൽ വിജയിച്ചതോടെ മോഹൻ ബഗാനെതിരായ ആദ്യ വിജയം അവരുടെ സ്റ്റേഡിയത്തിൽ വെച്ച് ആഘോഷിച്ചു. 2023-ലെ തങ്ങളുടെ അവസാന മത്സരം വിജയിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് 26 പോയന്റുമായി പോയന്റ് ടേബിളിൽ ഒന്നാമതെത്തി.