in , , ,

LOVELOVE LOLLOL OMGOMG CryCry

പ്രതീക്ഷകളുമായി കൊമ്പന്മാർ ഇന്നറങ്ങുന്നു?; ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ഐ-ലീഗിലെ വമ്പന്മാർ… മത്സരം തത്സമയം ഫ്രീയായി കാണാം…

ഒട്ടേറെ പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ തവണ സൂപ്പർ കപ്പിന് ഇറങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കാൻ കേൾപ്പുള്ള മികച്ച സ്‌ക്വാഡിനെ തന്നെയാണ് ഇവാനാശാൻ സൂപ്പർ കപ്പിനായി തിരെഞ്ഞെടുത്തിയിട്ടുള്ളത്.

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഐ-ലീഗ് ക്ലബ്ബായ ഷിലോങ്ങ് ലാജോങിനെ നേരിടും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ഐഎസ്എലിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെയും ഗംഭീര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ഇവാനാശാൻ മെയിൻ ഇലവൻ തന്നെ ഇറക്കുമെന്നാണ് പ്രതീഷിക്കുന്നത്.

നോർത്ത് ഈസ്റ്റ്‌, ജംഷഡ്പൂർ, ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് ബ്ലാസ്റ്റേഴ്‌സും ഷിലോങ്ങ് ലാജോങും കളിക്കുന്നത്. ഏറ്റവും മികച്ച ഫോമിലുള്ള ബ്ലാസ്റ്റേഴ്‌സിനെ ഷിലോങ്ങ് ലാജോങ് എങ്ങനെ തടയുമെന്നാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്. മത്സരം തത്സമയം ജിയോ സിനിമയിൽ ഫ്രീയായി കാണാം.

ബ്ലാസ്റ്റേഴ്‌സ് യുവ താരം പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തി?; ക്യാമ്പിൽ ഒറ്റയ്ക്ക് പരിശീലനം തുടങ്ങി…

പണം പോയി പവർ വരട്ടെ??ലൂണക്ക് പകരം കിടിലൻ യൂറോപ്യൻ താരം വരുന്നു?