ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ഇടവേളയിലാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർ. ഇന്ത്യൻ നാഷണൽ ടീമിന്റെ മത്സരങ്ങളും അതേസമയം തന്നെ കലിംഗ സൂപ്പര്‍ കപ്പ് ടൂർണമെന്റും ഈ ഇടവേളയിൽ അരങ്ങേറുന്നുണ്ട്.
മാത്രവുമല്ല ജനുവരി ട്രാൻസ്ഫർ വിൻഡോ ഓപ്പണായി കിടക്കുന്ന ഈ സമയത്ത് ട്രാൻസ്ഫർ വാർത്തകളും നിരവധിയാണ് പുറത്തുവരുന്നത്. സീസണിനിടെ പരിക്ക് ബാധിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ അഡ്രിയാൻ ലൂണക്ക് പകരം മറ്റൊരു വിദേശ താരത്തിനെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്ന ട്രാൻസ്ഫർ റൂമർ സജീവമാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് കമന്റേറ്റർ ആയ ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ് പ്രകാരം ലൂണയുടെ പകരക്കാരനെ കൊണ്ടുവരുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഒരു യൂറോപ്യൻ താരവുമായുള്ള ചർച്ചകൾ അവസാന സ്റ്റേജിൽ ആണെന്നാണ് അപ്ഡേറ്റ്.
എ എഫ് സി ചാമ്പ്യൻസ് ലീഗ് വിജയിച്ചിട്ടുള്ള ഫോർവേഡ്, വിങ്ങർ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരമാണെന്നാണ് സൂചന. ഈയൊരു ട്രാൻസ്ഫർ ഡീൽ വൈകുന്നതിന് കാരണം യൂറോപ്യൻ താരത്തിന്റെ ഫാമിലി ഇന്ത്യയിലേക്ക് വരാൻ താൽപര്യം കാണിക്കുന്നില്ല എന്നതാണ്. ഷൈജു ദാമോദരൻ നൽകുന്ന അപ്ഡേറ്റ് പ്രകാരം ലൂണയുടെ പകരക്കാരനെ സൈൻ ചെയ്യാനുള്ള അവസാന ഘട്ടങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ്.