എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് പകരം ബ്ലാസ്റ്റേഴ്‌സ് മറ്റൊരു താരത്തെ കൊണ്ടുവരുമോയെന്നത്.
ഇപ്പോളിത കഴിഞ്ഞ ദിവസം നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ മോഹൻ ബഗാനുമായുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിചച്ച് ലൂണയുടെ പകരക്കാരനെ കൊണ്ടുവരുമോയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ്.
“മിക്കവാറും ഞങ്ങൾ ജനുവരിയിൽ ഒരു പകരക്കാരനെ കൊണ്ടുവരും. ഞങ്ങൾ ഇപ്പോഴും സാധ്യമായ ഓപ്ഷനുകളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഒരുപക്ഷേ ഞങ്ങൾ ഉടൻ തന്നെ ഒരു ഡീൽ അവസാനിപ്പിക്കും” എന്നാണ് ഇവാനാശാൻ പറഞ്ഞത്.
Ivan Vukomanović (about Luna's replacement) ?️ "Most probably we will go for a replacement in January. We are still talking about possible options, may be we will close one deal very soon" #KBFC pic.twitter.com/6EoRsG85dt
— KBFC XTRA (@kbfcxtra) December 25, 2023
ലൂണയുടെ അത്രയ്ക്കും എത്തില്ലെങ്കിലും ലൂണ വഴിച്ച റോൾ മികച്ച രീതിയിൽ നിറവേറ്റാൻ കഴിയുന്ന താരത്തെ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുക. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.