in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് പിഴയടക്കില്ല, കേസ് ഇനി സ്വിറ്റ്സർലാൻഡിൽ…

വാക്ഔട്ട്‌നെതിരെയുള്ള നടപടിയായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് പത്ത് മത്സരങ്ങളുടെ വിലക്ക് അദ്യം AIFF ഏർപ്പെടുത്തിയിരുന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാക്ക്ഔട് പ്രൊട്ടസ്റ്റ് നടത്തിയത് ഇന്ത്യൻ ഫുട്ബോളിന്റെ അച്ചടക്ക കമ്മറ്റി കേരള ബ്ലാസ്റ്റേഴ്‌സിനെ കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തു..

കഴിഞ്ഞ സീസണിലെ പ്ലേഓഫിൽ ബംഗളുരുമായുള്ള മത്സരത്തിൽ വിവാദ ഗോളിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കളിയുടെ പാതിയിൽ വെച്ച് മൈതാനം വിട്ടതൊക്കെ എല്ലാവർക്കും അറിയാവുന്നതാണെലോ. ഇതിനെ തുടർന്ന് പിന്നീട് സംഭവ ബഹുലമായ കാര്യങ്ങളാണ് ഇന്ത്യൻ ഫുട്ബോളിൽ അരങ്ങേറിയത്.

വാക്ഔട്ട്‌നെതിരെയുള്ള നടപടിയായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് പത്ത് മത്സരങ്ങളുടെ വിലക്ക് അദ്യം AIFF ഏർപ്പെടുത്തിയിരുന്നു. പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വാക്ക്ഔട് പ്രൊട്ടസ്റ്റ് നടത്തിയത് ഇന്ത്യൻ ഫുട്ബോളിന്റെ അച്ചടക്ക കമ്മറ്റി കേരള ബ്ലാസ്റ്റേഴ്‌സിനെ കുറ്റക്കാരനായി കണ്ടെത്തുകയും ചെയ്തു..

അതിനുശേഷം AIFF കേരള ബ്ലാസ്റ്റേഴ്‌സ് മുകളിൽ നാല് കോടിയുടെ പിഴ ഏർപ്പെടുത്തുകയും, ഇതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ വുമൺസ് ടീമെല്ലാം നിർത്തിവെക്കേണ്ടി അവസ്ഥ വരെ വന്നിരുന്നു. പക്ഷെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഈ പിഴ അടക്കാൻ തയ്യാറല്ല.

ഇപ്പോഴ് ബ്ലാസ്റ്റേഴ്‌സ് മറ്റൊരു നീകത്തിനൊരുങ്ങുകയാണ്. അന്താരാഷ്ട്ര തരത്തിൽ കായിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി ഏറ്റവും ഉന്നത അംഗീകാരമുള്ള സ്വിറ്റ്സർലാൻഡിലെ CASയിലേക്ക് (കോർട്ട് ഓഫ്‌ അർഭിട്രേഷൻ ഓഫ് സ്പോർട്) നീങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.

അവിടെ കേരള ബ്ലാസ്റ്റേഴ്‌സ് കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇനി അവിടെ നിന്നായിരിക്കും കാര്യങ്ങളുടെ അവസാന തീരുമാനം വരുക. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഇതിനെ തുടർന്നുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നതായിരിക്കും.

https://twitter.com/MarcusMergulhao/status/1672321373207941120?t=kyNM4GdegL2nxqFTLTlcGg&s=19

നോട്ടമിടാൻ ബ്ലാസ്റ്റേഴ്‌സും സ്വന്തമാക്കാൻ മറ്റുള്ളവരും; ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട യുവതാരം മറ്റൊരു ക്ലബ്ബിലേക്ക്

ഉറപ്പിച്ചു സഹൽ ഇനി എ ടികെ മോഹൻ ബഗാനിൽ??