in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

രണ്ട് യുവ താരങ്ങളും കളിക്കാൻ തയ്യാർ🔥; ആരാധകർക്ക്‌ പ്രതിക്ഷ നൽകുന്ന അപ്ഡേറ്റ് നൽകി ഇവാനാശാൻ….

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഏറ്റവും കൂടുതൽ പ്രതിസന്ധിയായ കാര്യമാണ് പരിക്കുകൾ. ബ്ലാസ്റ്റേഴ്‌സിന്റെ ഒട്ടുമിക്ക പ്രധാനപ്പെട്ട താരങ്ങൾക്കെല്ലാം ഈ സീസണിൽ പരിക്കെറ്റ് പുറത്തിരിക്കേണ്ടി വന്നിരുന്നു.

ഇപ്പോഴും ലൂണ, പെപ്ര തുടങ്ങിയ താരങ്ങൾ പരിക്ക് ബാധിച്ചത് മൂലം സീസൺ നഷ്ടമായിരിക്കുകയാണ്. എന്നാൽ ഇത്തരം പ്രതിസന്ധികളിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ നൽക്കുന്ന അപ്ഡേറ്റുമായി രംഗത്തു വന്നിരിക്കുകയാണ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.

പഞ്ചാബിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ഇവാനാശാൻ പറഞ്ഞിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പരികെറ്റ യുവ താരങ്ങളായ ജീക്സൺ സിങും ഫ്രെഡിയും കളിക്കാൻ തയ്യാറാണ് എന്നാണ്.

“ജീക്‌സൺ തിരിച്ചെത്തിയിട്ടുണ്ട്. കുറച്ച് നിമിഷങ്ങൾ കളിക്കാൻ താരത്തിന് കഴിയും. ഫ്രെഡിയും തിരികെ വന്നിട്ടുണ്ട്.” എന്നാണ് ആശാൻ പറഞ്ഞിരിക്കുന്നത്. എന്തിരുന്നാലും പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ഇരു താരങ്ങളും കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ആശ്വാസ വാർത്ത,ലൂണ ഉടനെ കൊച്ചിയിലെത്തും 🔥🔥..

ഹ്യൂഗോ ബോമസിനെ മോഹൻ ബഗാൻ പുറത്താകാൻ കാരണം ഇതാണ്