in , ,

LOVELOVE AngryAngry LOLLOL OMGOMG CryCry

ഖത്തർ ലോകക്കപ്പിനെതിരെ വിമർശനവുമായി ബ്രൂണോ ഫെർണാണ്ടസ്

ഖത്തർ ലോകകപ്പിനെ കുറിച്ചുള്ള തൻറെ പ്രതിഷേധം വ്യക്തമാക്കി പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്.ലോക കപ്പിന് മുമ്പായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മത്സരത്തിന് ശേഷമാണ് ബ്രൂണോ ഫെർണാണ്ടസ് തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഖത്തർ ലോകകപ്പിനെ കുറിച്ചുള്ള തൻറെ പ്രതിഷേധം വ്യക്തമാക്കി പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസ്.ലോക കപ്പിന് മുമ്പായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മത്സരത്തിന് ശേഷമാണ് ബ്രൂണോ ഫെർണാണ്ടസ് തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഖത്തർ ലോകകപ്പ് അടുത്തയാഴ്ച തുടങ്ങുന്നു എന്ന് പറയുമ്പോൾ തന്നെ വിചിത്രമായി തോന്നുന്നുവെന്നും ക്ലബ് ഫുട്ബോൾ കഴിഞ്ഞാൽ കൃത്യമായ ഇടവേളകളില്ലാതെ കൃത്യമായ വിശ്രമമില്ലാതെയാണ് ഖത്തർ ലോകകപ്പ് കളിക്കേണ്ടിവരുന്നത് എന്നും ഈ സാഹചര്യത്തിൽ കളിക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി നല്ലൊരു സമയത്ത് തന്നെ ഖത്തറിൽ ലോകകപ്പ് സംഘടിപ്പിക്കമായിരുന്നു എന്നാണ് പോർച്ചുഗീസ് താരമായ ബ്രൂണോ ഫെർണാണ്ടസ് പറയുന്നത്.

കൂടാതെ ഖത്തർ ലോക കപ്പിലെ മത്സര ക്രമങ്ങളെ പറ്റിയും താരം വിമർശനം നടത്തിയിട്ടുണ്ട്.കുട്ടികൾക്ക് സ്കൂളുകളിൽ അവധിയില്ലാത്ത, അവർക്ക് കളി കാണാൻ കൃത്യമായ ഒരു സമയം ലഭിക്കാത്ത രീതിയിലുള്ള മത്സര ക്രമമാണ് ഖത്തറിൽ രൂപീകരിച്ചത് എന്നും ഇതൊക്കെ വിമർശനത്തിന് കാരണമാകുന്നു എന്നും ഇതിനേക്കാൾ മികച്ച രീതിയിൽ ഖത്തർ ലോകകപ്പ് സംഘടിപ്പിക്കാമായിരുന്നു എന്നുമാണ് ബ്രൂണോ ഫെർണാണ്ടസ് പറയുന്നത്.

കൂടാതെ ഖത്തർ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനിടയിൽ നിരവധി തൊഴിലാളികൾ മരണപ്പെട്ടതും ഖത്തർ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തൊഴിലാളികളുടെ മനുഷ്യവകാശ ലംഘനത്തെപ്പറ്റിയും ബ്രൂണോ ഫെർണാണ്ടസ് സംസാരിച്ചിരുന്നു.

ഖത്തർ സ്റ്റേഡിയങ്ങളിൽ സ്വവർഗ്ഗ അനുരാഗികൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെപ്പറ്റിയും തൻ്റെ വിമർശനം അറിയിച്ചു കൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റ ഡിൻെറ ലോക കപ്പിനു മുംബായുള്ള അവസാന മത്സരത്തിനു ശേഷം താരം പ്രതികരിച്ചത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ 2 സ്വപ്നങ്ങൾ സാക്ഷാൽകരിച്ച് ഇവാൻ ആശാൻ

ഖത്തർ ലോകകപ്പിലെ കിരീടസാധ്യതകളെപ്പറ്റി തുറന്ന് പറഞ്ഞ് ലയണൽ മെസ്സി