in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ 2 സ്വപ്നങ്ങൾ സാക്ഷാൽകരിച്ച് ഇവാൻ ആശാൻ

വലിയ പ്രതീക്ഷകൾ ഇല്ലാതിരുന്ന കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനൽ വരെ എത്തിക്കാൻ ഇവാൻ വുകമനോവിച്ചിന് സാധിച്ചിട്ടുണ്ട്.കൂടാതെ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്ന അഗ്രസ്സിവ് ശൈലി കേരളാ ബ്ലാസ്റ്റേഴ്സിൽ നടപ്പിലാക്കിയതും അതിൽ വിജയം കണ്ടതും ഇവാൻ ആശാനിലൂടെയാണ്.കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രണ്ട് സ്വപ്നങ്ങൾ കൂടി ഇവാൻ അശാൻ യാഥാർത്ഥ്യമാകിയിട്ടുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയ പരിശീലകനാണ് ഇവാൻ വുകമനോവിച്ച് എന്ന ഇവാൻ ആശാൻ.
കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇവാൻ വുകമനോവിച്ചിനെ ഇഷ്ട്ടപ്പെടാൻ ഒരുപാട് കാരണങ്ങളുണ്ട്.അതിലൊന്ന് കഴിഞ്ഞ സീസണിലെ ടീമിൻ്റെ പ്രകടനമാണ്.

വലിയ പ്രതീക്ഷകൾ ഇല്ലാതിരുന്ന കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനൽ വരെ എത്തിക്കാൻ ഇവാൻ വുകമനോവിച്ചിന് സാധിച്ചിട്ടുണ്ട്.കൂടാതെ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്ന അഗ്രസ്സിവ് ശൈലി കേരളാ ബ്ലാസ്റ്റേഴ്സിൽ നടപ്പിലാക്കിയതും അതിൽ വിജയം കണ്ടതും ഇവാൻ ആശാനിലൂടെയാണ്.കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ രണ്ട് സ്വപ്നങ്ങൾ കൂടി ഇവാൻ ആശാൻ യാഥാർത്ഥ്യമാകിയിട്ടുണ്ട്.

അതിലൊന്ന് കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ് സി യെ പരാജയപ്പെടുത്തിയാണ്.കഴിഞ്ഞ സീസണിൽ ശക്തരായ ടീമായിരുന്നു മുംബൈ സിറ്റി എഫ് സി.അതിന് മുമ്പത്തെ സീസണിൽ ഐ എസ് എൽ കിരീടവും ഐ എസ് എൽ ഷീൽഡും സ്വന്തമാക്കിയ കരുത്തരായ മുംബൈ സിറ്റി എഫ് സി യെ കേരളാ ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്താൻ സാധിക്കുമോ എന്ന സംശയം പല ആരാധകർക്കും ഉണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ സീസണിലെ രണ്ട് പാദ മത്സരങ്ങളിലും മുംബൈയെ പരാജയപ്പെടുത്തികൊണ്ട് കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആ സംശയം തീർത്തു.ഈ സീസണിൽ എഫ് സി ഗോവയെ മറികടക്കാൻ ആകുമോ എന്നുള്ളതായിരുന്നു പല ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സംശയം.

കഴിഞ്ഞ 6 വർഷമായി എഫ് സി ഗോവയെ പരാജയപ്പെടുത്താൻ കേരളാ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നില്ല.അത്കൊണ്ട് എഫ് സി ഗോവയ്ക്കെതിരെയുള്ളമത്സരത്തിൽ ഒരു സമനിലയെങ്കിലും കിട്ടിയാൽ ഭാഗ്യം എന്ന് കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ പല ആരാധകരും പറഞ്ഞിരുന്നു.അവിടെ നിന്നാണ് ഇവാൻ വുകമനോവിച്ചിന്റെ സംഘം എഫ്സി ഗോവയെ പരാജയപ്പെടുത്തിയത്. ഇത്തരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സ്വപ്നത്തിൽ പോലും പരാജയപ്പെടുത്താൻ കഴിയുമെന്ന് തോന്നാത്ത രണ്ട് വമ്പന്മാരെയാണ് ഇവാൻ ആശാൻ മുട്ട്കുത്തിച്ചത്.

ആ ചതിയിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വീഴരുത്; മുന്നറിയിപ്പുമായി ആശാൻ

ഖത്തർ ലോകക്കപ്പിനെതിരെ വിമർശനവുമായി ബ്രൂണോ ഫെർണാണ്ടസ്