in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ആ ചതിയിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വീഴരുത്; മുന്നറിയിപ്പുമായി ആശാൻ

കഴിഞ്ഞ ദിവസം എഫ്.സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് കിടിലൻ വിജയം സ്വന്തമാക്കിയപ്പോഴും കളിക്കളത്തിന്റെ പല നിമിഷങ്ങളിലും വാക്കേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള വാക്കേറ്റവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇത്തരം പ്രകോപനങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകമനോവിച്.

എതിരാളികൾ ഗോളുകൾക്ക് പിന്നിട്ട് നിൽകുമ്പോൾ അവരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടാവുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഇത്തരം പ്രകോപനങ്ങളെ വികാരങ്ങൾ നിയന്ത്രിച്ചുകൊണ്ട് കൈകാര്യം ചെയ്യണമെന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ പറയുന്നത്.

എഫ്. സി ഗോവ താരങ്ങളുടെ ഇത്തരം പ്രകോപനങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനും അവിടെ വികാരങ്ങളെ നിയന്ത്രിക്കാനും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക് സാധിച്ചിട്ടുണ്ട് എന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

എഫ്. സി ഗോവ എന്നത് സീസണിൽ മികച്ച വിജയം നേടുകയും നല്ലപോലെ ഡോമിനേറ്റ് ചെയ്യുന്ന ഒരു ടീമാണ്. ഇത്തരത്തിലുള്ള ഗോവ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ മൂന്ന് ഗോളുകൾക്ക് പിന്നിൽ നിൽകുമ്പോൾ അവരുടെ താരങ്ങളുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രകോപനങ്ങൾ സ്വഭാവികമാണ് എന്നും എന്നാൽ പ്രകോപനത്തിലൂടെ അവർ ഒരുക്കുന്ന ചതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പെട്ടുപോകരുതെന്നും ഇവാൻ വുകമനോവിച് ഓർമിപ്പിക്കുന്നു.

എതിർ താരങ്ങൾ ഇത്തരം പ്രകോപനവുമായി വന്നാൽ അത് ചിലപ്പോൾ തങ്ങളുടെ ടീമിലെ താരങ്ങൾക്ക് റെഡ് കാർഡ് കിട്ടുന്നതിനോ അല്ലെങ്കിൽ എതിരാളികൾക് അനുകൂലമായ ഫൗളുകൾ ഉണ്ടാവാനോ ഉള്ള സാധ്യത ഉണ്ട്. അതൊക്കെ കളിയെ ബാധിക്കുമെന്നും അതിനാൽ തന്നെ കളിക്കാൻ ഇറങ്ങുമ്പോൾ കളിക്കാർക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയണമെന്നും ഇവാൻ വുകമനോവിച് പറഞ്ഞു.

അവൻ വിസ്മയിപ്പിക്കുകയാണ്; ബ്ലാസ്റ്റേഴ്‌സ് താരത്തെ പറ്റി ആരാധകർ

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ 2 സ്വപ്നങ്ങൾ സാക്ഷാൽകരിച്ച് ഇവാൻ ആശാൻ