in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അവൻ വിസ്മയിപ്പിക്കുകയാണ്; ബ്ലാസ്റ്റേഴ്‌സ് താരത്തെ പറ്റി ആരാധകർ

കേരളാ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ വിജയിച്ചപ്പോൾ നോർത്ത് ഈസ്റ്റ് ചെറിയൊരു ടീമാണ്, അതുകൊണ്ടാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത് എന്ന വിമർശനം നടത്തിയവർക്ക് കൃത്യമായ മറുപടിയാണ് സീസണിൽ മികച്ച ഫോമിലുള്ള എഫ്.സി ഗോവയെ തോല്പിച്ചുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് നൽകിയത്.

കഴിഞ്ഞ ദിവസം ഗോവയ്‌ക്കെതിരെ കിടിലൻ വിജയമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത് . 3-1എന്ന സ്കോർ ലൈനിലായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ വിജയം. കേരളാ ബ്ലാസ്റ്റേഴ്സിനു വേണ്ടി അഡ്രിയാൻ ലൂണയും ദിമിത്രി ഡയമന്റകോസും ഇവാൻ കലിയുഷ്‌നിയുമാണ് ഗോൾ നേടിയത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്ന് ഗോളുകൾ നേടിയതിനു ശേഷമാണ് എഫ്.സി ഗോവ ഒരു ഗോൾ അടിച്ചത് എന്നതിനാൽ മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സമ്മർദ്ദത്തിലാഴ്ത്താൻ എഫ്. സി ഗോവയ്ക്ക് സാധിച്ചിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ വിജയിച്ചപ്പോൾ നോർത്ത് ഈസ്റ്റ് ചെറിയൊരു ടീമാണ്, അതുകൊണ്ടാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചത് എന്ന വിമർശനം നടത്തിയവർക്ക് കൃത്യമായ മറുപടിയാണ് സീസണിൽ മികച്ച ഫോമിലുള്ള എഫ്.സി ഗോവയെ തോല്പിച്ചുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് നൽകിയത്.

കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ ലഭിച്ചത് മലയാളീ താരം കെ.പി രാഹുലിന്റെ പ്രകടനത്തിനായിരുന്നു. ഇന്നലത്തെ മത്സരത്തിൽ കെ.പി രാഹുൽ ഗോളുകളൊന്നും അടിച്ചില്ലായെങ്കിലും കെ.പി രാഹുലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്.

കളിക്കളത്തിൽ രാഹുൽ ഉണ്ടാക്കുന്ന ഇംപാക്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തിൽ ഇതിനോടകം തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുകയാണ്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും രാഹുൽ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഈ മൂന്ന് മത്സരങ്ങളിലും സബ്ബായി ഇറങ്ങിയ രാഹുൽ മികച്ച പ്രകടനം കാഴ്ച്ച വച്ചതോടെ നാലാം മത്സരത്തിൽ രാഹുൽ ആദ്യ ഇലവനിലേക്ക് എത്തുകയായിരുന്നു. പിന്നീടുള്ള മത്സരങ്ങളിൽ ആദ്യ ഇലവനിലെത്തിയ രാഹുൽ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്.

പല മത്സരങ്ങളിലും അദ്ദേഹം ഗോളുകൾ നേടിയില്ലായെങ്കിലും അദ്ദേഹം കളിക്കളത്തിൽ ഉണ്ടാക്കിയെടുത്ത ഇംപാക്ട്,അത്‌ വളരെ വലുതാണ്. അതുകൊണ്ടുതന്നെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഇപ്പോൾ കെ .പി രാഹുലിനെ വാനോളം പുകഴ്ത്തുകയാണ്. കൂടാതെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന്റെ ഹൃദയം കീഴടക്കിയിരിക്കുകയാണ് രാഹുലെന്ന ഈ മലയാളീതാരം. അതിന് ഉദാഹരണമാണ് ഇന്നലെ മത്സരം കഴിഞ്ഞതിനു ശേഷം രാഹുലിനെ ചേർത്തു നിർത്തിയുള്ള ഇവാൻ വുകോമനോവിചിന്റെ ചിത്രം .

അവൻ തിരിച്ചെത്തി; ബ്ലാസ്റ്റേഴ്‌സിന് ഇനി ഇതിൽ കൂടുതൽ എന്ത് വേണം

ആ ചതിയിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വീഴരുത്; മുന്നറിയിപ്പുമായി ആശാൻ