in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അവൻ തിരിച്ചെത്തി; ബ്ലാസ്റ്റേഴ്‌സിന് ഇനി ഇതിൽ കൂടുതൽ എന്ത് വേണം

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ നെടുംതൂണാണ് മാർക്കോ ലസ്‌കോവിച്ച്. കഴിഞ്ഞ സീസണിൽ ലസ്കോവിചിന്റെ മികച്ച പ്രകടനം തന്നെയാണ് നമ്മൾ കണ്ടത്. ലസ്‌കോ വിചിനെ മറികടന്ന് കൊണ്ട് കേരള ബ്ലാസ് സ്റ്റേഴ്സിന്റെ വലകുലുക്കുക എന്നുള്ളത് എതിരാളികൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത സംഭവമായിരുന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ നെടുംതൂണാണ് മാർക്കോ ലസ്‌കോവിച്ച്. കഴിഞ്ഞ സീസണിൽ ലസ്കോവിചിന്റെ മികച്ച പ്രകടനം തന്നെയാണ് നമ്മൾ കണ്ടത്. ലസ്‌കോ വിചിനെ മറികടന്ന് കൊണ്ട് കേരള ബ്ലാസ് സ്റ്റേഴ്സിന്റെ വലകുലുക്കുക എന്നുള്ളത് എതിരാളികൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത സംഭവമായിരുന്നു.

എന്നാൽ ഈ സീസണിൽ കഴിഞ്ഞ സീസണിൽ കണ്ട ലസ്‌കോവിചിനെയായിരുന്നില്ല നമ്മൾ ആദ്യം കണ്ടത്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ലസ്കോവിചിന് കാര്യമായി ഒന്നും ചെയ്യാനായില്ല. ലസ്കോവിചിന്റെ ഭാഗത്തു നിന്ന് ശരാശരി പ്രകടനമുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ സീസണിലുണ്ടായിരുന്ന ഒരു ല്‌സ്‌കോവിച് ഇമ്പാക്ട് ഈ സീസണിൽ ഉണ്ടായിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം എഫ് സി ഗോവയ്ക്കെതിരായുള്ള മത്സരത്തിൽ പഴയ ഇമ്പാക്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മാർക്കോ ലസ്കോവിച് എന്ന കേരള ബ്ലാസ്സ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ പ്രതിരോധതാരം. ഗോവ യ്ക്കെതിരായുള്ള മത്സരത്തിൽ പഴയ ലെസ്കോയെ ഓർമ്മിപ്പിക്കുന്ന ഒരു പ്രകടനം തന്നെയായിരുന്നു മാർക്കോ ലസ്കോവിചിന്റെ ഭാഗത്തു നിന്ന് ഉണ്ടായത്.

അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് കിടിലൻ സേവുകളും ടാക്കിളുകളും നമ്മൾ കണ്ടു. ഇതോടു കൂടി ആരാധകർ പഴയ ലസ്കോവിച തിരിച്ചെത്തിയെന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര ഇനിയും കൂടുതൽ ശക്തമാവുമെന്നു തന്നെയാണ് ബാസ്റ്റേർസിന്റെ ആരാധകർ പറയുന്നത്.

ഏതായാലും ലസ്കോവിച്ച് ഫോമിലേക്ക് തിരിച്ചെത്തിയതോടുകൂടി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയ്ക്ക് ഒരു കെട്ടുറപ്പുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇവന്റെ ബൂട്ടിൽ വല്ല മിസൈലോ ഉണ്ടോയെന്ന് നോക്കിയേ; ഐഎസ്എല്ലിനെ ഞെട്ടിപ്പിക്കുന്ന ഉക്രൈനിയൻ മിസൈൽ

അവൻ വിസ്മയിപ്പിക്കുകയാണ്; ബ്ലാസ്റ്റേഴ്‌സ് താരത്തെ പറ്റി ആരാധകർ