in , ,

LOVELOVE

16 വർഷത്തെ ആഗ്രഹം സഫലീകരിക്കാൻ റൊണാൾഡോയ്ക്ക് ഇന്നാവുമോ?; ആകാംഷയിൽ ആരാധകർ

ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിന് വേണ്ടി കരുത്തരായ പോർച്ചുഗൽ ഇന്നിറങ്ങുകയാണ്. ഇന്ത്യൻ സമയം 12:30നാണ് മത്സരം. സ്വിറ്റ്സർലാൻഡാണ് പോർച്ചുഗലിന്റെ എതിരാളി. പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ നേരിടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ വലിയ രീതിയിലുള്ള ആകാംക്ഷയിലാണ്.

ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിന് വേണ്ടി കരുത്തരായ പോർച്ചുഗൽ ഇന്നിറങ്ങുകയാണ്. ഇന്ത്യൻ സമയം 12:30നാണ് മത്സരം. സ്വിറ്റ്സർലാൻഡാണ് പോർച്ചുഗലിന്റെ എതിരാളി. പോർച്ചുഗൽ സ്വിറ്റ്സർലാൻഡിനെ നേരിടുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർ വലിയ രീതിയിലുള്ള ആകാംക്ഷയിലാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നോക്ക്ഔട്ട്‌ സ്റ്റേജിൽ ഒരു ഗോൾ നേടാൻ ആകുമോ എന്നുള്ള ആകാംക്ഷയിലാണ് തന്നെയാണ് ആരാധകർ. കഴിഞ്ഞ 16 വർഷമായി റൊണാൾഡോയ്ക്ക് ഇതുവരെ ലോകകപ്പിന്റെ നോക്ക്ഔട്ട്‌ സ്റ്റേജിൽ ഒരു ഗോൾ നേടാൻ ആയിട്ടില്ല.

2006 മുതൽ റൊണാൾഡോ ഫിഫ ലോകകപ്പ് കളിക്കുന്നുണ്ട്.അതിൽ എട്ടുതവണ റൊണാൾഡോ ലോകകപ്പിൽ ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ മാത്രമാണ് അദ്ദേഹം ഗോളുകൾ നേടിയിട്ടുള്ളത്. നോക്ക്ഔട്ട്‌ സ്റ്റേജുകളിൽ അസിസ്റ്റുകൾ നേടിയിട്ടുണ്ട് എങ്കിലും ഒരു ഗോൾ നേടാൻ റൊണാൾഡോയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

എന്നാൽ ആ നാണക്കേട് മാറ്റാൻ ഇന്നത്തോടുകൂടി റൊണാൾഡോയ്ക്ക് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്. അർജന്റീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സിക്കും നേരത്തെ നോക്ക്ഔട്ട്‌ റൗണ്ടിൽ ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ പ്രീക്വാട്ടർ മത്സരത്തിൽ അർജന്റീന ഓസ്ട്രേലിയെ നേരിട്ടപ്പോൾ ലയണൽ മെസ്സി ഒരു ഗോൾ നേടുകയും നോക്ക്ഔട്ടിൽ ഗോൾ നേടുക എന്ന ഒരു റെക്കോർഡ് മെസ്സി ഇതിലൂടെ സ്വന്തമാക്കുകയും ചെയ്തു.

മെസ്സിക്ക് പിന്നാലെ റോണയ്ക്കും ഈ റെക്കോർഡ് നേടാൻ ആകുന്നു എന്നുള്ള ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ. ഇന്ന് സ്വിറ്റസർലാൻഡിനെ മറികടക്കാനായാൽ മൊറോക്കോ- സ്പെയിൻ മത്സരത്തിലെ വിജയികളെയായിരിക്കും പോർച്ചുഗലിന് നേരിടേണ്ടി വരിക.

ഖത്തർ ലോകകപ്പ് ബ്രസീലിന് തന്നെ; ഇങ്ങനെ പറയാൻ ചില കാരണങ്ങൾ കൂടിയുണ്ട്

ഫിൽ ബ്രൗണിന്റെ ടീം ഓഫ് ദി വീക്കിൽ ഇടം നേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ