in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഫിൽ ബ്രൗണിന്റെ ടീം ഓഫ് ദി വീക്കിൽ ഇടം നേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

4-2-3-1 എന്ന ഫോർമേഷനിൽ ഒമ്പതാം റൗണ്ടിൽ മികച്ച പ്രകടനം കാഴ്ച വെച്ച 11 താരങ്ങളെയും ഒരു കോച്ചിനെയും തിരഞ്ഞെടുത്ത ഫിൽ ബ്രൗണിന്റെ ഇലവനിൽ ഹൈദരാബാദ് എഫ്സിയുടെ മനോലോ മാർക്കസാണ് പരിശീലകൻ

ആവേശവും ആഘോഷവും കണ്ട ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ ടീം ഓഫ് ദി വീക്ക് ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇംഗ്ലീഷ് താരവും നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പണ്ഡിതനുമായ ഫിൽ ബ്രൗൺ.

4-2-3-1 എന്ന ഫോർമേഷനിൽ ഒമ്പതാം റൗണ്ടിൽ മികച്ച പ്രകടനം കാഴ്ച വെച്ച 11 താരങ്ങളെയും ഒരു കോച്ചിനെയും തിരഞ്ഞെടുത്ത ഫിൽ ബ്രൗണിന്റെ ഇലവനിൽ ഹൈദരാബാദ് എഫ്സിയുടെ മനോലോ മാർക്കസാണ് പരിശീലകൻ.

ഗോൾകീപ്പറായി എടികെ മോഹൻ ബഗാന്റെ വിശാൽ കൈതാണ് ഇലവനിൽ ഇടം നേടിയത്. ഡിഫെൻസിങ് ലൈനിൽ എടികെ മോഹൻ ബഗാന്റെ സുഭാഷിഷ് ബോസ് – ഹൈദരാബാദ് എഫ്സിയുടെ ചിംഗ്ലെൻസന സിംഗ് – കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ താരങ്ങളായ മാർക്കോ ലെസ്‌കോവിച്, സന്ദീപ് സിങ് എന്നിവരാണ് ഇടം നേടിയത്.

മധ്യനിരയിൽ ഡിഫെൻസിവ് മിഡ്‌ഫീൽഡർമാരായി ഹൈദരാബാദ് എഫ്സിയുടെ ഹിതേഷ് ശർമയും ചെന്നൈയിൻ എഫ്സിയുടെ ഡച്ച് സൂപ്പർ താരം നാസർ അൽ കയാതിയുമാണ് ഇടം നേടിയത്, ഒപ്പം അറ്റാക്കിങ് മിഡ്‌ഫീൽഡറായി മുംബൈ സിറ്റി എഫ്സിയുടെ സ്കോടീഷ് താരം ഗ്രേഗ് സ്റ്റുവാർട് ഇടം പിടിച്ചു.

മുന്നേറ്റനിരയിൽ ഇടം വലം വിങ്ങുകളിലായി എടികെ മോഹൻ ബഗാന്റെ മലയാളി താരം ആഷിക് കുരുണിയൻ, ഒഡിഷ എഫ്സിയുടെ താരം നന്ദകുമാർ ശേഖർ എന്നിവർ ഇടം നേടിയപ്പോൾ സ്ട്രൈകർ പൊസിഷനിൽ മുംബൈ സിറ്റി എഫ്സി താരം ജോർഹെ പെരേര ഡയസാണ് ഇടം നേടിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടീം ഓഫ് ദി വീക്ക്‌ ഇലവൻ ഇങ്ങനെയാണ് :

16 വർഷത്തെ ആഗ്രഹം സഫലീകരിക്കാൻ റൊണാൾഡോയ്ക്ക് ഇന്നാവുമോ?; ആകാംഷയിൽ ആരാധകർ

റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ വേണ്ടെന്ന് ആരാധകർ