in , ,

CryCry AngryAngry

റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ വേണ്ടെന്ന് ആരാധകർ

ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെ നേരിടാനൊരുങ്ങുകയാണ് പോർച്ചുഗൽ. ഏഴാം തീയതി ഇന്ത്യൻ സമയം പുലർച്ചെ 12.30-നാണ് മത്സരം.

cristiano Ronaldo will mia Qatar World cup

ലിസ്ബൻ: ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെ നേരിടാനൊരുങ്ങുകയാണ് പോർച്ചുഗൽ. ഏഴാം തീയതി ഇന്ത്യൻ സമയം പുലർച്ചെ 12.30-നാണ് മത്സരം.

ഈ മത്സരത്തിന് മുന്നോടിയായി പോർച്ചുഗീസ് സ്പോർട്സ് പത്രമായ ‘എ ബോല’ ഒരു സർവേ നടത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന്റെ സ്റ്റാർട്ടിങ് ഇലവനിൽ വേണോ എന്നതായിരുന്നു ചോദ്യം. എന്നാൽ ഈ സർവേയിൽ 70 ശതമാനം പോർച്ചുഗൽ ആരാധകരും റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ വേണ്ടെന്നാണ് അഭിപ്രായപ്പെട്ടതെന്ന് പത്രം റിപ്പോർട്ട് ചെയ്തു.

ആരാധകരുടെ ചില പ്രതികരണങ്ങളും പത്രം പുറത്ത് വിടുന്നുണ്ട്.നിലവിൽ തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലാണ് ഇപ്പോൾ റൊണാൾഡോ ഖത്തർ ലോകകപ്പിൽ താരത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു മികച്ച പ്രകടനം കാണാൻ സാധിച്ചിട്ടില്ല.നിലവിൽ താരം ഒരു ക്ലബ്ബിലും ഇല്ല.പ്രായം തന്നെയാണ് താരത്തിന്റെ പ്രകടനത്തിന് വില്ലനാകുന്നത്.

ഖത്തർ ലോകകപ്പ് തുടങ്ങിയ സമയത്താണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്.നിലവിൽ താരം ലോകകപ്പിൽ 1ഗോൾ മാത്രമാണ് നേടിയത് അതും ആദ്യ മത്സരത്തിൽ പെനാൽറ്റിയിൽ.പിന്നീട് എല്ലാ മത്സരങ്ങളിലും താരത്തിനെ കോച്ച് മത്സരത്തിന്റെ 70മിനുട്ടിൽ പിൻവലിച്ചിരുന്നു.റൊണാൾഡോയുടെ അവസാന ലോകകപ്പ് തന്നെയാവും ഇത്.ഇനി ഒരു ലോകകപ്പിന് റൊണാൾഡോക്ക് പന്തുതട്ടാൻ പറ്റുമോയെന്ന് സംശയമാണ്.നിലവിൽ താരത്തിന്റെ ഭാവി എന്താണന്ന് പോലും വ്യക്തമല്ല ഇനി എവിടെ കളിക്കും സൗദി അറേബ്യൻ ക്ലബ് അൽ നാസറിൽ കളിക്കുമെന്ന ചില റിപ്പോർട്ടും വരുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങൾ റൊണാൾഡയുടെ ഭാഗത്തുനിന്നാണ് സംഭവിച്ചത്.റൊണാൾഡോ തന്റെ പ്രതിച്ഛായ തകർത്തെന്നും ചില ആരാധകർ പറയുന്നുണ്ട് സിആർ 7 അല്ലെന്നും സിആർ 37 ആണെന്നുമാണ് ചിലർ പറയുന്നേ.

ഫിൽ ബ്രൗണിന്റെ ടീം ഓഫ് ദി വീക്കിൽ ഇടം നേടി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

ലൂയി സുവാരസ് വിടപറയുന്നു