in , ,

LOVELOVE CryCry

ലൂയി സുവാരസ് വിടപറയുന്നു

തന്റെ അവസാന ലോകകപ്പിൽനിന്ന് യുറഗ്വായ താരം ലൂയി സ്വാരെസ് വിടപറയുന്നത് ഫിഫയ്ക്കെതിരെ ആഞ്ഞടിച്ച്. മത്സര ശേഷം തന്റെ മക്കളെ കാണാൻ പോലും ഫിഫ ഒഫിഷ്യലുകൾ അനുവദിച്ചില്ലെന്ന് സ്വാരെസ് കുറ്റപ്പെടുത്തി. ഫിഫ എക്കാലത്തും യുറഗ്വായ്ക്കെതിരെ നിലപാടെടുത്തുവെന്നും താരം ആരോപിച്ചു.

തന്റെ അവസാന ലോകകപ്പിൽനിന്ന് യുറഗ്വായ താരം ലൂയി സ്വാരെസ് വിടപറയുന്നത് ഫിഫയ്ക്കെതിരെ ആഞ്ഞടിച്ച്. മത്സര ശേഷം തന്റെ മക്കളെ കാണാൻ പോലും ഫിഫ ഒഫിഷ്യലുകൾ അനുവദിച്ചില്ലെന്ന് സ്വാരെസ് കുറ്റപ്പെടുത്തി. ഫിഫ എക്കാലത്തും യുറഗ്വായ്ക്കെതിരെ നിലപാടെടുത്തുവെന്നും താരം ആരോപിച്ചു.‘നാലു ലോകകപ്പുകളിൽ കളിക്കാൻ എനിക്കു ഭാഗ്യമുണ്ടായി. പക്ഷേ, ഞാൻ ആലോചിക്കുന്നത് 4 വയസ്സുകാരനായ മകനെപ്പറ്റിയാണ്. അവൻ സങ്കടത്തോടെ മടങ്ങേണ്ടി വന്നു’

ഇത് തന്റെ അവസാന ലോകകപ്പവും എന്ന് സുവാരസ് വ്യക്തമാക്കിയിരുന്നു.എന്നാൽ സുവാരസിന് ഒരു മികച്ച പ്രകടനം യുറഗ്വായകായി ഈ ലോകകപ്പിൽ നടത്താൻ സാധിച്ചിട്ടില്ല അതിൽ താരവും നിരാശയിലാണ്.റെഫറിമാരുടെ ചില നടപടിയിലും സുവാരസിന് അതൃപ്തിയുണ്ട്.

ഘാനക്കെതിരെ 2-0ത്തിന് മുന്നിട്ടുനിൽക്കെ റഫറി യുറഗ്വായ്ക്ക് രണ്ട് പെനാൽറ്റി നിഷേധിച്ചതിലും സുവാരസ് നിരാശയുണ്ട് .ഗ്രൂപ്പ് ജിയിൽ യുറഗ്വായക്കും കൊറിയക്കും തുല്യപോയിന്റാണെങ്കിലും കൂടുതൽ ഗോൾ നേടിയ കൊറിയ പ്രീ കോർട്ടറിലേക്ക് കടന്നത്.

തന്റെ നാലാമത്തെയും ഒരുപക്ഷെ അവസാനത്തെയും ലോകകപ്പാണ് ഇത് അൽ ജുനൂബ് സ്റ്റേഡിയത്തിൽ അവസാന വിസിൽ മുഴങ്ങിയപ്പോൾ താരം കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. അടക്കാൻ സാധികാത്ത നിരാശയും സങ്കടവും കൊണ്ട് സൈഡ്ബെഞ്ചിൽ ഇരിക്കുന്ന സുവാരസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു.യുറഗ്വായൻ ഫുട്‍ബോൾ കണ്ട എക്കാലത്തെയും മികച്ച ഒരു കളിക്കാരൻ തന്നെയാണ് ലൂയി സുവാരസ്.

“ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ചത് നൽകി,ഞങ്ങളെ ഓരോരുത്തരെയും ഈ അവസ്ഥ വേദനിപ്പിക്കുന്നു. ഞങ്ങൾ നിറഞ്ഞ പ്രതീക്ഷയിലായിരുന്നു. ഞങ്ങളുടെ ലക്ഷ്യം സാധ്യമായില്ല. അടുത്ത റൗണ്ടിലേക്ക് കടക്കാത്തതിൽ ഞങ്ങൾ എല്ലാവരോടും ക്ഷമ ചോദിക്കുന്നു” സുവാരസ് പറഞ്ഞു.ആളുകൾ തങ്ങളെ ബഹുമാനിക്കുന്നില്ലെങ്കിലും ഒരു ഉറുഗ്വേക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും സുവാരസ് പറഞ്ഞു. ലോകമെമ്പാടുമുള്ള ഉറുഗ്വായ് ഫുട്ബോൾ ടീമിന്റെ ആരാധകർക്ക് 35-കാരൻ നന്ദി പറയുകയും ചെയ്തു.

റൊണാൾഡോ സ്റ്റാർട്ടിങ് ഇലവനിൽ വേണ്ടെന്ന് ആരാധകർ

974 കണ്ടെയ്‌നറുകൾ കൊണ്ട് നിർമിച്ച സ്റ്റേഡിയം;ഇനി ഓർമ്മ