in , , ,

AngryAngry CryCry OMGOMG LOVELOVE LOLLOL

വീണ്ടും ബ്ലാസ്റ്റേഴ്‌സിനെതിരെ കൊലച്ചതി

പതിവ് പോലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഭാഗത്ത് നിന്നും സംഭവത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ പ്രതിഷേധിക്കുന്ന ആരാധകരെ അടുത്ത 3 മത്സരങ്ങളിലേക്ക് ഐഎസ്എൽ കാണുന്നതിൽ നിന്ന് ഇന്ത്യയുടെ പരമോന്നത ഫുട്ബോൾ സംഘടന വിലക്കുമെന്ന ഭയത്തിൽ ആരാധകരും കൂടുതൽ റിസ്ക്കെടുക്കാൻ തയ്യാറല്ല.

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും വലിയ ശാപമാണ് മോശം റഫറിയിങ്. പല തവണ മോശം റഫറിയിങ് കാരണം ബ്ലാസ്റ്റേഴ്‌സിന്റെ വിലപ്പെട്ട പോയിന്റുകൾ നഷ്ടമാവുകയും ചെയ്തിരുന്നു.

ഇന്നലെ നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലും മോശം റഫറിയിങ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. ഇന്നലെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കേണ്ട ഒരു ക്ലിയർ പെനാൽറ്റിയാണ് റഫറി കാരണം ലഭിക്കാതെ പോയത്.

ബോക്സിലേക്ക് മികച്ച രീതിയിൽ കടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഘാന താരം ക്വമി പെപ്രയുടെ ജേഴ്‌സി നോർത്ത് ഈസ്റ്റ്‌ ഡിഫെൻഡർ വലിക്കുന്നത് കൃത്യമായി കണ്ടിട്ടും റഫറി ബ്ലാസ്റ്റേഴ്‌സിന് പെനാൽറ്റി അനുവദിച്ചില്ല. ടിവി റിപ്ലെകളിൽ ഇത് ഫൗൾ ആണെന്ന് വ്യക്തമായിരുന്നു.

മത്സരം ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഫ്രാങ്ക് ഡൗവനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തങ്ങൾക്ക് ലഭിക്കേണ്ടേ പെനാൽറ്റി ലഭിച്ചില്ലെന്നും ഡൗവൻ മത്സരശേഷം പറഞ്ഞിരുന്നു.

പതിവ് പോലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഭാഗത്ത് നിന്നും സംഭവത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ പ്രതിഷേധിക്കുന്ന ആരാധകരെ അടുത്ത 3 മത്സരങ്ങളിലേക്ക് ഐഎസ്എൽ കാണുന്നതിൽ നിന്ന് ഇന്ത്യയുടെ പരമോന്നത ഫുട്ബോൾ സംഘടന വിലക്കുമെന്ന ഭയത്തിൽ ആരാധകരും കൂടുതൽ റിസ്ക്കെടുക്കാൻ തയ്യാറല്ല.

കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ വിരമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ലൂണ

ഇന്ത്യൻ ഫുട്ബോളിൽ അപൂർവ്വ നീക്കങ്ങൾ; ആശങ്കയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ