in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഇന്ത്യൻ ഫുട്ബോളിൽ അപൂർവ്വ നീക്കങ്ങൾ; ആശങ്കയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

കശുവണ്ടി ഉൽപാദത്തിന് പേര് കേട്ട നാടാണ് നമ്മുടേത്. എന്നാൽ കശുമാങ്ങയുടെ താഴെയുള്ള അണ്ടി (ചില പ്രദേശങ്ങളിൽ ഇതിന് കൊട്ട, കുരു എന്നൊക്കെ പറയും) ക്കുള്ള ഉറപ്പുള്ള നിലപാടെങ്കിലും സ്വീകരിക്കാൻ കെൽപ്പുള്ള ഒരു കൂട്ടം നമ്മുക്ക് മുന്നിൽ ഉണ്ടായാൽ മാത്രമേ ഇന്ത്യയുടെ ലോകകപ്പ് അടക്കം സാധ്യമാവുകയുള്ളു.

ഒരു രാജ്യത്തിന്റെ ഫുട്ബോൾ വളർച്ചയ്ക്കും അവരുടെ ഫുട്ബോൾ എകോപനത്തിനും നിർണായക പങ്ക് വഹിക്കേണ്ട ചുമതലയാണ് അവിടുത്തെ ഫുട്ബോൾ അസോസിയേഷനുള്ളത്. പക്ഷപാതമായ തീരുമാനങ്ങൾ നടത്തേണ്ട ഫുട്ബോൾ അസോസിയേഷൻ വിവേചനപരമായ നടപടികൾ സ്വീകരിച്ചാൽ എന്താവും അവസ്ഥ?

പറഞ്ഞ് വരുന്നത് എഐഎഫ്എഫിനെ പറ്റിയാണ്. കല്യാൺ ചൗബെയുടെ കീഴിൽ ഇന്ത്യൻ ഫുട്ബോളിന്റ് തലപ്പത്ത് പുതിയ സാരഥികൾ എത്തിയപ്പോൾ ഇന്ത്യൻ ഫുട്ബോളിൽ പുതിയ മാറ്റമുണ്ടാകുമെന്ന് പലരും കരുതി. എന്നാൽ നിലവിലെ എഐഎഫ്എഫ് കമ്മിറ്റി നടത്തുന്ന ആസ്വഭാവിക നീക്കത്തിൽ ആരാധകർ ആശങ്കയിലാണ്. പ്രത്യേകിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ഐഎസ്എൽ നിയന്ത്രിക്കുന്ന റഫറിമാർ എത്ര മോശം പ്രകടനം നടത്തിയാൽ അവർക്കെതിരെ നടപടി സ്വീകരിക്കാതെ കുനിഞ്ഞ് നിൽക്കുക/കുമ്പിട്ട് നിൽക്കുക, മഞ്ഞ ജേഴ്സി കണ്ടാൽ 3 മത്സരങ്ങളിൽ ബാൻ കൊടുക്കുക തുടങ്ങിയ അസ്വഭാവിക നീക്കങ്ങളാണ് ഇന്ത്യൻ പരമോന്നത ഫുട്ബോൾ അസോസിയേഷൻ നടത്തുന്നത്.

മുംബൈ-ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലെ കയ്യാങ്കളിക്ക് താരങ്ങൾക്ക് സസ്‌പെൻഷൻ കൊടുത്ത എഐഎഫ്എഫ് ഐബാൻ ഡോഹ്ലിങ്ങിനെതിരെ നടത്തിയ വംശീയ അധിക്ഷേപത്തിന്റെ കാര്യത്തിൽ വായിൽ പഴം വിഴുങ്ങി എന്നനിലപാടിലാണ്.

ഇന്ത്യ എന്ന് ലോകകപ്പ് കളിക്കുമെന്ന ചോദ്യം ആരാധകർ ഉയർത്തുമ്പോൾ അതിന് മുമ്പ് ചില ചോദ്യങ്ങൾ കൂടി നമ്മൾ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. കശുവണ്ടി ഉൽപാദത്തിന് പേര് കേട്ട നാടാണ് നമ്മുടേത്. എന്നാൽ കശുമാങ്ങയുടെ താഴെയുള്ള അണ്ടി (ചില പ്രദേശങ്ങളിൽ ഇതിന് കൊട്ട, കുരു എന്നൊക്കെ പറയും) ക്കുള്ള ഉറപ്പുള്ള നിലപാടെങ്കിലും സ്വീകരിക്കാൻ കെൽപ്പുള്ള ഒരു കൂട്ടം നമ്മുക്ക് മുന്നിൽ ഉണ്ടായാൽ മാത്രമേ ഇന്ത്യയുടെ ലോകകപ്പ് അടക്കം സാധ്യമാവുകയുള്ളു.

വീണ്ടും ബ്ലാസ്റ്റേഴ്‌സിനെതിരെ കൊലച്ചതി

ലവൻ കൊള്ളാം; ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിരാശ മാറ്റി യുവതാരത്തിന്റെ മിന്നും പ്രകടനം; വീഡിയോ കാണാം