in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ലവൻ കൊള്ളാം; ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിരാശ മാറ്റി യുവതാരത്തിന്റെ മിന്നും പ്രകടനം; വീഡിയോ കാണാം

ഐബാന് പരിക്കേറ്റ സാഹചര്യത്തിൽ സന്ദീപ് സിംഗ് ലെഫ്റ്റ് ബാക്കായി എത്തുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ പ്രബീർ ദാസിനും വിലക്ക് വന്നതോടെ സന്ദീപ് റൈറ്റ് ബാക്ക് പൊസിഷനിൽ ഇറങ്ങി. ഇതോടെ ലെഫ്റ്റ് ബാക്കിൽ ഇറങ്ങിയത് നവോച്ച സിങാണ്.

ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച പ്രതിരോധ താരമാണ് ഐബാൻ ഡോഹ്ലിംഗ്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ 3 മത്സരങ്ങളിലും കളത്തിലിറങ്ങിയ താരത്തിന് കാൽ മുട്ടിനേറ്റ പരിക്കിനെ തുടർന്ന് സീസൺ നഷ്ടമാവുകയും ചെയ്തു. വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരത്തിന് സീസൺ നഷ്ടമായാത് ബ്ലാസ്റ്റേഴ്‌സിനും ആരാധകർക്കും വലിയ നിരാശയാണ് നൽകിയത്.

ഐബാന് പരിക്കേറ്റ സാഹചര്യത്തിൽ സന്ദീപ് സിംഗ് ലെഫ്റ്റ് ബാക്കായി എത്തുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ പ്രബീർ ദാസിനും വിലക്ക് വന്നതോടെ സന്ദീപ് റൈറ്റ് ബാക്ക് പൊസിഷനിൽ ഇറങ്ങി. ഇതോടെ ലെഫ്റ്റ് ബാക്കിൽ ഇറങ്ങിയത് നവോച്ച സിങാണ്.

എന്നാൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളത്തിലിറങ്ങിയ നവോച്ച തകർപ്പൻ പ്രകടനമാണ് നോർത്ത് ഈസ്റ്റിനെതിരെ നടത്തിയത്. മത്സരത്തിൽ തിളങ്ങി നിന്ന താരം തൊടുത്ത വിട്ട ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തിരുന്നു.

ഐബാന് പരിക്കേറ്റതോടെ പ്രതിരോധം കൂടുതൽ പ്രതിസന്ധിയിലാവുമെന്ന് കരുതിയിടത്ത് നിന്നാണ് മികച്ച പ്രകടനം നടത്തി നവോച്ച ബ്ലാസ്റ്റേഴ്സിന്റെയും ആരാധകരുടെയും പ്രതീക്ഷ കാത്തത്. ഐബാന്റെ വിടവ് താരം നിക്കത്തുമെന്ന് തന്നെയാണ് തന്റെ പ്രകടനത്തിലൂടെ താരം തെളിയിക്കിന്നത്.

ഈ സീസണിലാണ് ഈ 24 കാരനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. മുംബൈ സിറ്റി എഫ്സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്.

ഇന്ത്യൻ ഫുട്ബോളിൽ അപൂർവ്വ നീക്കങ്ങൾ; ആശങ്കയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ബ്ലാസ്റ്റേഴ്‌സ് പരിശീലകനും സസ്‌പെൻഷൻ, ബ്ലാസ്റ്റേഴ്സിന് കഷ്ടകാലം തുടരുന്നു..