in , ,

OMGOMG CryCry AngryAngry LOVELOVE LOLLOL

ബ്ലാസ്റ്റേഴ്‌സിന്റെ കിടിലൻ യുവ താരത്തെ സ്വന്തമാക്കാൻ ചെന്നൈ രംഗത്ത്?; കിട്ടില്ലെങ്കിൽ മോഹൻ ബഗാൻ താരം!!

വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ മധ്യനിര താരമായ ജീക്സൺ സിങിനെ സ്വന്തമാക്കാനായി ചെന്നൈ ശ്രമിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് അത്രത്തോളം സന്തോഷക്കരമായ വാർത്തയല്ല.

ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി ക്യാപ്റ്റൻ വരെയാക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു ജീക്സൺ. അനിരുദ്ധ് ഥാപ്പ ചെന്നൈ വിട്ടത്തോടെ, ചെന്നൈക്ക്‌ മികച്ചൊരു മധ്യനിര താരത്തിന്റെ അഭാവം വന്നിട്ടുണ്ട്. ആ അഭാവം നികത്താനാണ് ചെന്നൈ മാനേജ്‍മെന്റ് ജീക്സണെ കൊണ്ടുവരാൻ ശ്രമിക്കുന്നത്.

ജീക്സണെ കൊണ്ടുവരാൻ പറ്റിയില്ലെങ്കിൽ മോഹൻ ബഗാൻ താരമായ ഗ്ലാൻ മാർട്ടിൻസിനെ സ്വന്തമാക്കാൻ ചെന്നൈ ശ്രമിക്കും. 2019 സീസൺ മുതൽ ജീക്സൺ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്. 71 മത്സരങ്ങൾ നിന്ന് താരം രണ്ട് ഗോളുകളും ബ്ലാസ്റ്റേഴ്‌സിനായി നേടിയിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ഐഎസ്എലിൽ മാത്രമല്ല, സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന് ഒരു കാരണം ഇതാണ്..

വിരാട് കോലിക്ക്‌ ഇനി വേണ്ടത് 51 റൺസ് കൂടി?; സ്വന്തമാക്കിയാൽ ഐപിഎൽ ചരിത്രത്തിലെ ആദ്യ താരം…