in , ,

LOLLOL

ഇതൊക്കെയാണ് സൈനിങ്; ഐഎസ്എൽ പരിചയസമ്പന്നനായ വിദേശ താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…

ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ചെന്നൈന് എഫ്സി ആരാധകർക്ക് വളരെയധികം സന്തോഷക്കരമായ വാർത്തയാണ് പുറത്ത് വരുന്നത്. ഇപ്പോളിത ചെന്നൈ പുതിയ വിദേശ മുന്നേറ്റ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസണിന് മുന്നോടിയായി നൈജീരിയൻ സ്‌ട്രൈക്കർ ഡാനിയൽ ചിമ ചുക്വുവിനെ സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈയിൻ എഫ്‌സി. 

33 കാരനായ പരിചയസമ്പന്നനായ സെന്റർ  ഫോർവേഡ് മുമ്പ് ഐഎസ്എൽ ടീമുകളായ ഈസ്റ്റ് ബംഗാൾ, ജംഷഡ്‌പൂർ എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്. ഇതിൽ ജംഷഡ്‌പൂർ എഫ്സിയിൽ, നിലവിൽ ചെന്നൈയുടെ പരിശീലകനായ ഓവൻകോയിലിന്റെ കീഴിൽ താരം കളിച്ചിട്ടുണ്ട്.

2026 വരെ നീള്ളുന്ന രണ്ട് വർഷ കരാറിലാണ് താരം ചെന്നൈയിലെത്തുന്നത്. 2024-25 സീസൺ മുന്നോടിയായി ചെന്നൈയുടെ നാലാമത്തെ സൈനിംഗാണ് അദ്ദേഹം. 

താരം ഇതോടകം ഐഎസ്എലിൽ 60 മത്സരങ്ങളിൽ നിന്ന് 20 ഗോളും നാല് അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. എന്തിരുന്നാലും ചിമയുടെ വരവ് ആരാധകർക്ക് ഏറെ പ്രതിക്ഷ നൽകുന്നതാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ വേദി ഇതാ 🔥🔥.

മോഹൻ ബഗാന്റെ സൂപ്പർ താരം ക്ലബ് വിട്ടു;റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്സും