in ,

LOVELOVE

റൊണാൾഡോ നാളെ കളിക്കില്ല; പരിശീലനത്തിന് ഇറങ്ങാതെ താരം

ദക്ഷിണ കൊറിയക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനാണ് പോർച്ചുഗൽ നാളെ ഇറങ്ങുന്നത്.സൂപ്പർ താരം ക്രസ്ത്യാനോ റൊണാൾഡോ ടീമിനോപ്പം പരിശീലനത്തിന് ഇറങ്ങിയില്ല.ആദ്യ രണ്ട് മത്സരത്തിലും മികച്ച വിജയം നേടിയ പോർച്ചുഗൽ പ്രീ കോർട്ടർ ഉറപ്പിച്ചതിനാൽ അടുത്ത മത്സരത്തിൽ മാറ്റങ്ങൾക്ക് സാധ്യത ഉണ്ട്‌.

ദക്ഷിണ കൊറിയക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനാണ് പോർച്ചുഗൽ നാളെ ഇറങ്ങുന്നത്.സൂപ്പർ താരം ക്രസ്ത്യാനോ റൊണാൾഡോ ടീമിനോപ്പം പരിശീലനത്തിന് ഇറങ്ങിയില്ല.ആദ്യ രണ്ട് മത്സരത്തിലും മികച്ച വിജയം നേടിയ പോർച്ചുഗൽ പ്രീ കോർട്ടർ ഉറപ്പിച്ചതിനാൽ അടുത്ത മത്സരത്തിൽ മാറ്റങ്ങൾക്ക് സാധ്യത ഉണ്ട്‌.

റൊണാൾഡോക്ക് വിശ്രമം നൽകി പകരം മറ്റു താരങ്ങളെയും കളിപ്പിക്കാൻ കോച്ച് സാന്റോസ് തയ്യാറാവും.ലോകകപ്പിൽ ഇതുവരെ ഒരു ഗോളാണ് റൊണാൾഡോയുടെ പേരിലുള്ളത്.ഘാനക്കെതിരെ പെനാൽറ്റിയിലൂടെയാണ് താരം അത് നേടിയത്.ഈ ഗോളിലൂടെ അഞ്ച് ലോകകപ്പുകളിൽ സ്കോർ ചെയ്യുന്ന ആദ്യ പുരുഷ ഫുട്‍ബോളർ എന്ന നേട്ടമാണ് റൊണാൾഡോ തന്റെ പേരിലാക്കിയത്.

അതെ സമയം റൊണാൾഡോയെ സംബന്ധിച്ചടുത്തോളം ഈ ഖത്തർ ലോകകപ്പ് നിർണായകമാണ്.താരത്തിന്റെ കരിയറിലെ അവസാന ലോകകപ്പ് ആവും ഇത്.അത് കൊണ്ട് തനിക്ക് കഴിയുന്ന പോലെ അയാൾ പോർച്ചുഗലിനായി മികച്ച ഒരു കളി പുറത്തടുക്കുമെന്ന പ്രതീക്ഷ എല്ലാവർക്കും ഉണ്ട്‌.

പോർച്ചുഗൽ ടീം മികച്ച രീധിയിലാണ് ഇതുവരെ ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിക്കുന്നത്.ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പോർച്ചുഗൽ പ്രീ കോർട്ടറിൽ കടന്നത്.അത് കൊണ്ട് അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബ്രൂണോ ഫർണാണ്ടസ് ബർണാണ്ടോ സിൽവ ഉൾപ്പടെയുള്ള അവരുടെ പ്രധാന താരങ്ങൾകെല്ലാം ചിലപ്പോൾ കോച്ച് സാന്റോസ് വിശ്രമം നൽകിയേക്കും.

പരിക്കും പോർച്ചുഗൽ ടീമിൽ ആശങ്ക ഉണ്ടാകുന്നുണ്ട്.വിങ് ബാക്ക് നൂനസിന് പേശിവലിവിനെ തുടർന്ന് നാളത്തെ കൊറിയക്കെതിരായുള്ള മത്സരം നഷ്ടമാകും.ഒട്ടാവിയോയുടെ പരിക്കും ടീമിന് തിരിച്ചടിയാകും.ഡാനിലോയും ബുധനാഴ്ച പരിശീലനത്തിന് പങ്കടുത്തില്ല.അതെ സമയം ടീമിന്റെ ആദ്യ ഇലവനിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത ഉണ്ടാവും.ടീമിലെ മറ്റു യുവതാരങ്ങൾക്ക് കോച്ച് സാന്റോസ് ചിലപ്പോൾ അവസരം കൊടുത്തെകാം.എന്നാൽ റൊണാൾഡോയുടെ കാര്യത്തിൽ ഇതുവരെ ഒരു അറിയിപ്പ് വന്നിട്ടില്ല.

കിടിലൻ സ്പാനിഷ് താരം വരുന്നു..

ജപ്പാൻ; ഏഷ്യയുടെ കരുത്ത്