രണ്ട് യൂറോപ്യൻ ലോക ചാമ്പ്യന്മാരെ വിറപ്പിച്ചാണ് ജപ്പാന്റെ കുതിപ്പ് നടത്തിയാണ്.ഏഷ്യന്‍ കരുത്തായി ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്.ലോക ഫുട്‍ബോളിലെ തന്നെ രണ്ട് ശക്തിക്കളായ ജർമ്മനിയെയും സ്പെയിനിനെയുമാണ് അവർ വിറപ്പിച്ചത്.ഇത് ഏഷ്യൻ ഫുട്‍ബോളിന്റെ മുന്നേറ്റതെയാണ് കാട്ടിതരുന്നത്.
ലാറ്റിൻ അമേരിക്ക യൂറോപ്പ് എന്നി രണ്ട് ശക്തികൾക്ക് ഒപ്പം നിൽക്കാൻ ഞങ്ങൾക്കും പറ്റുമെന്ന ഒരു സന്ദേശമാണ് ജപ്പാൻ നൽക്കുന്നത്.ഖത്തർ ലോകക്കപ്പിലെ അവസാന ഘട്ട ഗ്രൂപ്പ് മത്സരത്തിൽ മുൻ ലോകചാമ്പ്യന്മാരായ സ്പെയിനിനെ അട്ടിമറിച്ചാണ് അവർപ്രീക്വാര്‍ട്ടറില്‍
കടന്നത്.
ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അവർ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ലീഡ് നേടിയത്.48മത്തെ മിനുട്ടിൽ റിറ്റ്സു ഡോവനാണ് ജപ്പാന്റെ ആദ്യ ഗോൾ നേടിയത്.പിന്നീട് തനാക സ്പെയിൻ വലയില്ലേക്ക് രണ്ടാം ഗോളും അടിക്കുകയായിരുന്നു.
മൂന്ന് കളിയിൽ നിന്ന് രണ്ട് വിജയവുമായായി ആറു പോയിന്റോടെയാണ് ജപ്പാന്റെ പ്രീക്വാര്‍ട്ടർ പ്രവേശനം.നേരത്തെ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ രണ്ട് ഗോളുക്കൾക്ക് ജപ്പാൻ അട്ടിമറിച്ചിരുന്നു.ജയം അനിവാര്യമായ ഘട്ടത്തിൽ സ്പെയിനിനെതിരെ രാജകീയമായ വിജയവുമായാണ് ജപ്പാന്റെ കുതിപ്പ്.
നിലവിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഈ ഏഷ്യൻ കരുത്തർ പ്രീക്വാര്‍ട്ടറിലേക്ക് എത്തുന്നത്.ആരാധകരുടെ എല്ലാം പ്രതീക്ഷകള്‍ക്ക് മുകളിലാണ് ജപ്പാൻ എന്ന് അവർ തെളിയിച്ചു.
നിലവിൽ ഏഷ്യയിൽ നിന്ന് ഇറാൻ പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.സൗദി അറേബ്യ മെസ്സിയുടെ അർജന്റീനയെ തോൽപ്പിച്ചതും ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും വലിയ അട്ടിമറിയായിരുന്നു.1998ലാണ് ജപ്പാൻ ലോകകപ്പ് കളിക്കാൻ തുടങ്ങിയത് എല്ലാ ലോകകപ്പിലും മികച്ച പ്രകടനമാണ് ജപ്പാൻ നടത്താറുള്ളത് എന്നാൽ ഈ ലോകകപ്പിൽ ആരും പ്രതീക്ഷിക്കാതെ ഒരു അവിശ്വസനീയമായ ഒരു കുതിപ്പാണ് ജപ്പാൻ നടത്തിയത്.2018ലെ ലോകകപ്പിൽ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ പ്രീക്വാര്‍ട്ടറില്‍ എത്തിയത്.ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ മുൻ ഫൈനലിസ്റ്റുകളായ ക്രോയേഷ്യയാണ് ജപ്പാന്റെ എതിരാളിക്കൾ.