in ,

LOLLOL OMGOMG LOVELOVE

കിടിലൻ സ്പാനിഷ് താരം വരുന്നു..

ലാലിഗയിൽ 18 മത്സരങ്ങളോളം കളിച്ച താരം ലാലിഗ 2 ലീഗായ സെഗുണ്ട ഡിവിഷനിൽ 180-ഓളം മത്സരങ്ങളാണ് കളിച്ചത്. സ്പാനിഷ് ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം നടത്താൻ താരം തീരുമാനിക്കുന്നത്.

സ്പെയിനിലെ ലാലിഗയിലും സെഗുണ്ട ഡിവിഷനിലും വർഷങ്ങളോളം കളിച്ച് പരിചയസമ്പത്തുള്ള കിടിലൻ സ്പാനിഷ് മിഡ്‌ഫീൽഡർ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബിൽ ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ.

സ്പെയിനിലെ ഗിജോണ സ്വദേശിയായ പാബ്ലോ പെരേസ് റോഡ്രിഗസ് എന്ന 29വയസുകാരനാണ് മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ ബാംഗ്ലൂരു എഫ്സിയിൽ ചേർന്നതായ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിങ് ഗിജോണിന്റെ ബി ടീമിലൂടെ 2012-ൽ സീനിയർ കരിയർ ആരംഭിച്ച ഈ അറ്റാക്കിങ് മിഡ്‌ഫീൽഡർ മെയിൻ ടീമിലൂടെ സ്പെയിനിലെ മുൻനിര ലീഗുകളിൽ കളിച്ചു.

ലാലിഗയിൽ 18 മത്സരങ്ങളോളം കളിച്ച താരം ലാലിഗ 2 ലീഗായ സെഗുണ്ട ഡിവിഷനിൽ 180-ഓളം മത്സരങ്ങളാണ് കളിച്ചത്. സ്പാനിഷ് ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതിനു പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം നടത്താൻ താരം തീരുമാനിക്കുന്നത്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയന്റ് ടേബിളിൽ പിൻനിരയിലുള്ള ബാംഗ്ലൂരു എഫ്സിക്ക് പാബ്ലോ പെരേര റോഡ്രിഗസിന്റെ വരവ് മുതൽകൂട്ടാകുമോയെന്ന് കണ്ടറിയണം.29വയസുള്ള പാബ്ലോ റോഡ്രിഗസിന്റെ മാർക്കറ്റ് വാല്യൂ 3.3 കോടി രൂപയാണ്.

ഹൈലാൻഡേഴ്സിനെ പഞ്ഞിക്കിടാൻ ഒഡിഷ ഇന്ന് ഹോം ഗ്രൗണ്ടിൽ

റൊണാൾഡോ നാളെ കളിക്കില്ല; പരിശീലനത്തിന് ഇറങ്ങാതെ താരം