in ,

ഹൈലാൻഡേഴ്സിനെ പഞ്ഞിക്കിടാൻ ഒഡിഷ ഇന്ന് ഹോം ഗ്രൗണ്ടിൽ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇന്നത്തെ മത്സരദിനത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയെ തകർത്തെറിഞ്ഞു പോയന്റ് ടേബിളിൽ മുന്നോട്ടു കുതിക്കാൻ ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഒഡിഷ എഫ്സി ഇറങ്ങുകയാണ്.

ലീഗിൽ കളിച്ച എഴിൽ ഏഴ് മത്സരങ്ങളും തോൽവിയറിഞ്ഞ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി ലീഗിലെ ആദ്യ പോയന്റ് തേടിയാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. അതേസമയം ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ഹോം ടീമായ ഒഡിഷ എഫ്സി 7 മത്സരങ്ങളിൽ നിന്നും 15പോയന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്. ഇന്നത്തെ മത്സരം വിജയിക്കുകയാണെങ്കിൽ ലീഗ് ഷീൽഡിന് കൂടി വേണ്ടി പോരാട്ടം നടത്താൻ ഒഡിഷ എഫ്സിക്ക് സാധിക്കും.

സീസണിലെ ആദ്യ പോയന്റ് നേടുകയെന്ന ലക്ഷ്യവുമായാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഒരുങ്ങുന്നത്. ലീഗിലെ എല്ലാ മത്സരങ്ങളിലും തോൽവിയറിഞ്ഞ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയുടെ പ്രതീക്ഷകൾ ഇതിനകം തന്നെ മങ്ങി തുടങ്ങിയെങ്കിലും തുടർന്നും ശക്തമായി പോരാടുകയെന്നാണ് മാർക്കോ ബാൽ ബുളിന് കീഴിൽ വടക്കുകിഴക്കൻ പോരാളികൾ ലക്ഷ്യമാക്കുന്നത്.

Head-to-Head :

മത്സരങ്ങൾ – 6

ഒഡിഷ എഫ്സി – 3

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് – 2

സമനില – 1

Possible lineup :

  • odisha FC

Amrinder Singh (GK); Denechandra Meitei, Nikhil Prabhu, Carlos Delgado, Sahil Panwar, Raynier Fernandes, Saul Crespo, Thoiba Singh, Diego Mauricio, Pedro Martin, Nandhakumar Sekar

  • NorthEast United (4-3-3)

Arindam Bhattacharya (GK); Joe Zoherliana, Aaron Evans, Michael Jakobsen, Gurjinder Kumar, Romain Philippoteaux, Jon Gaztanaga, Emanuel Lalchhanchhuaha, Imran Khan, Parthib Gogoi, Rochharzela

ഡയസിന്റെ ഡബിളിൽ അൽവരോയുടെ ടീം തകർന്നടിഞ്ഞു?

കിടിലൻ സ്പാനിഷ് താരം വരുന്നു..