in ,

ഡയസിന്റെ ഡബിളിൽ അൽവരോയുടെ ടീം തകർന്നടിഞ്ഞു?

ഇന്ത്യൻ സൂപ്പർ ലീഗിലെ ഒമ്പതാം റൗണ്ട് പോരാട്ടത്തിന് ആവേശമേറിയ മത്സരത്തോടെ തുടക്കം. ശക്തരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ മുംബൈ സിറ്റി vs എഫ്സി ഗോവ മത്സരത്തിൽ 4-1 നാണ്‌ ഹോം ടീമായ മുംബൈ സിറ്റി എഫ്സി വിജയം നേടിയത്.

റഫറി ചുവപ്പ് കാർഡ് പുറത്തെടുത്ത മുംബൈ അറീന സ്റ്റേഡിയത്തിലെ ക്ലാസ്സിക്‌ മത്സരത്തിൽ ആദ്യം ഗോൾ നേടുന്നത് ഹോം ടീമായ മുംബൈ സിറ്റി തന്നെയാണ്. 16മിനിറ്റിൽ പെരേര ഡയസിലൂടെ ലീഡ് നേടിയ മുംബൈ സിറ്റിക്കെതിരെ 22മിനിറ്റിലെ ഐകറിന്റെ ഗോളിലൂടെ എഫ്സി ഗോവ സമനില നേടി.

ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് 43മിനിറ്റിൽ ചാങ്തെയിലൂടെ വീണ്ടും ലീഡ് നേടിയ മുംബൈ സിറ്റി എഫ്സി രണ്ടാം പകുതിയിലും ഗോളടി തുടർന്നു. 48മിനിറ്റിൽ ബ്രെയിസ് ഗോൾ നേടിയ ഡയസിനെ പിന്നാലെ 55മിനിറ്റിൽ നോഗുവേരയിലൂടെ മുംബൈ സിറ്റി എഫ്സി സ്കോർബോർഡ്‌ 4-1 ആയി ഉയർത്തി.

മത്സരത്തിൽ തോൽവി ഉറപ്പായതോടെ 79മിനിറ്റിൽ എഫ്സി ഗോവയുടെ സൂപ്പർ താരം എഡു ബെഡിയ രണ്ടാം മഞ്ഞകാർഡും വാങ്ങി കളം വിട്ടു. നിലവിൽ ഐഎസ്എൽ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നത് മുംബൈ സിറ്റി എഫ്സി തന്നെയാണ്. 8 കളിയിൽ നിന്ന് 12 പോയന്റുള്ള എഫ്സി ഗോവ ആറാം സ്ഥാനത്താണ്.

ആ ബോൾ ലൈൻ കടന്നോ? ജർമനിയുടെ പുറത്താകലിന് കാരണം വിവാദ ഗോളോ?

ഹൈലാൻഡേഴ്സിനെ പഞ്ഞിക്കിടാൻ ഒഡിഷ ഇന്ന് ഹോം ഗ്രൗണ്ടിൽ