in ,

LOVELOVE

യൂറോപ്പ് വിട്ടു; എങ്കിലും യൂറോപ്പിലെ അപൂർവ റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ് വിട്ട് സൗദിയിലേക്ക് പോയി വർഷം ഒന്നാവാറായി. പക്ഷെ ഇപ്പോഴും റൊണാൾഡോ യൂറോപ്പിൽ റെക്കോർഡുകൾ സ്വന്തമാക്കുകയാണ്. ഇപ്പോഴിതാ യൂറോപ്പിൽ മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത ഒരു റെക്കോർഡ് റോണോ തന്റെ പേരിലാക്കിയിരിക്കുകയാണ്.

ഇന്നലെ യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ലക്സൻബെർഗിനെ 9 ഗോളുകൾക്ക് പരാജ്യപ്പെടുത്തി പോർച്ചുഗൽ യൂറോ കപ്പിന് യോഗ്യത നേടിയപ്പോൾ ഏറ്റവും കൂടുതൽ തവണ യൂറോ കപ്പിന് യോഗ്യത നേടുന്ന താരമായി റൊണാൾഡോ മാറിയിരിക്കുകയാണ്.

ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ കളിച്ചില്ലെങ്കിലും അടുത്ത വർഷം നടക്കുന്ന യൂറോയ്ക്ക് പോർച്ചുഗൽ യോഗ്യത നേടിയതോടെ റൊണാൾഡോ കളിക്കുന്ന ആറാമത്തെ യൂറോ കപ്പ് ആയി അത് മാറും.

യൂറോപ്യൻ ഫുട്ബോൾ ചരിത്രത്തിൽ ഇത് വരെ ഒരൊറ്റ താരവും 6 തവണ യൂറോ കപ്പ് കളിച്ചിട്ടില്ല. എന്നാൽ നിലവിൽ അഞ്ച് തവണ യൂറോ കപ്പ് കളിക്കുകയും ആറാം തവണ യൂറോ കപ്പിന് യോഗ്യത നേടുകയും ചെയ്തതോടെ റൊണാൾഡോയുടെ ഈ നേട്ടം വളരെ പെട്ടന്നൊന്നും ആർക്കും മറികടക്കാൻ കഴിയില്ല.

4 തവണ യൂറോ കപ്പ് കളിച്ച വെസ്റ്റ് ജർമനിയുടെ ലുദർ മാത്തിയാസാണ് റോണോയ്ക്ക് ശേഷം ഏറ്റവും കൂടുതൽ യൂറോ കപ്പ് (യൂറോപ്യൻ ചാമ്പ്യൻഷിപ്പ് )കളിച്ച താരം.

ഐഎസ്എൽ മത്സരങ്ങൾ മലയാളം കമന്ററിയിലുണ്ടോ?; ആരാധകർ കാത്തിരുന്ന അപ്ഡേറ്റ് ഇതാ?…

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സമർത്ഥമായി പറ്റിച്ച് എഐഎഫ്എഫ്