in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐഎസ്എൽ മത്സരങ്ങൾ മലയാളം കമന്ററിയിലുണ്ടോ?; ആരാധകർ കാത്തിരുന്ന അപ്ഡേറ്റ് ഇതാ?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ തുടങ്ങാൻ ഇനി വറും ഒരു ആഴ്ച കൂടിയേ ബാക്കിയുള്ളു. ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. ഈ മാസം 21ന് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സി മത്സരത്തോടെയാണ് സീസൺ തുടക്കമാവുക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ തുടങ്ങാൻ ഇനി വറും ഒരു ആഴ്ച കൂടിയേ ബാക്കിയുള്ളു. ഇതിനു മുന്നോടിയായുള്ള ഒരുക്കങ്ങളിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. ഈ മാസം 21ന് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സി മത്സരത്തോടെയാണ് സീസൺ തുടക്കമാവുക.

ഈ സീസൺ മുതൽ ഐഎസ്എൽ മത്സരങ്ങൾ സ്പോർട്സ് 18നിലാണ് തത്സമയം സംപ്രേഷണം ചെയ്യുകയെന്ന് അറിഞ്ഞത് മുതൽ എല്ലാ ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് അടുത്ത സീസണിലെ ഐഎസ്എൽ മത്സരങ്ങൾ മലയാളം കമന്ററിയിൽ സംപ്രേഷണം ഉണ്ടോയെന്നത്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത സീസണിലെ എല്ലാ മത്സരങ്ങളും മലയാളം കമന്ററിയോടെ സംപ്രേഷണം ഉണ്ടെന്നാണ്. സ്‌പോർട്സ് 18ന്റെ ഓൺലൈൻ സ്ട്രീമിംഗ്‌ പ്ലാറ്റ്ഫോമായ ജിയോ സിനിമ വഴി മലയാളം കമന്ററി ലഭ്യമായിരിക്കും.

അതുപോലെ ടിവി ടെലികാസ്റ്റിങ്ങിലും മലയാളം കമന്ററി ലഭ്യമായിരിക്കും. കിട്ടുന്ന റിപ്പോർട്ടുകൾ പ്രകാരം റീജിയണൽ ഓട്ടോമേഷൻ മൂല്ലം സ്പോർട്സ് 18നിൽ ഓട്ടോമാറ്റിക്കിലി മലയാളം കമന്ററി ലഭ്യമായിരിക്കും. അല്ലെങ്കിൽ മലയാളം കമന്ററി ലഭ്യമാവണങ്കിൽ ലാംഗ്വേജ് ഓപ്ഷനിൽ മലയാളം എനേബിൾ ചെയ്യണം.

ഇതിനെ തുടർന്നുള്ള ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നത് ആയിരിക്കും. എന്തിരുന്നാലും എല്ലാ മലയാളി ഫുട്ബോൾ ആരാധകരും ഈ സീസൺ വളരെയധികം ആവേശകരത്തോടെയാണ് നോക്കിക്കാണുന്നത്.

ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരച്ചടി; ആദ്യ മത്സരങ്ങളിൽ പ്രധാനപ്പെട്ട മൂന്ന് താരങ്ങളെ നഷ്ടമാക്കും?….

യൂറോപ്പ് വിട്ടു; എങ്കിലും യൂറോപ്പിലെ അപൂർവ റെക്കോർഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ