സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിലേക്ക് തിരിച്ചെത്തുന്നു. താരത്തിന്റെ ആദ്യ ക്ലബായ സ്‌പോർട്ടിംഗ് സി.പിയിൽ വീണ്ടും ചേരാനുള്ള ഓഫർ താരത്തിന് ലഭിച്ചതായി റിപ്പോർട്ട്. സൗദിയിൽ റൊണാൾഡോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടക്കവെയാണ് സ്പോർട്ടിങ് സിപിയുടെ ഈ ഓഫർ.
ഏപ്രിൽ 18 ന് അൽ-ഹിലാലുമായ മത്സരത്തിൽ ആരാധകരുടെ പരിഹാസത്തിന് റൊണാൾഡോ വിധേയനായിരുന്നു. താരത്തെ പ്രകോപിപ്പിക്കാൻ ഹിലാൽ ആരാധകർ ലയണൽ മെസ്സിയുടെ പേര് ഉച്ചത്തിൽ ചൊല്ലുകയും ചെയ്തു. മത്സര ശേഷം ഇതിന് മറുപടിയെന്നോണം റൊണാൾഡോ അവരോട് അശ്ലീലമായ ആംഗ്യം കാണിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമാവുകയും ചെയ്തു.
സംഭവത്തിൽ റൊണാൾഡോയ്ക്ക് ശിക്ഷയായി താരത്തെ നാടുകടത്തണമെന്ന് ആരാധകർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സൗദി നിയമം പ്രകാരം ഒരു വിദേശിയെ നാടുകടത്താനുള്ള കുറ്റമാണ് താരം ചെയ്തിരിക്കുന്നത്. ഇതേസമയം ഒരു പ്രമുഖ അഭിഭാഷകനായ നൗഫ് ബിൻ അഹമ്മദ് റൊണാൾഡോക്കെതിരെ അധികാരികൾക്ക് നിവേദനം നൽകിയിട്ടുമുണ്ട്.
ഇത്തരത്തിൽ റൊണാൾഡോയ്ക്കെതിരെ സൗദിൽ ഈ വിവാദം കത്തി നിൽക്കുന്ന സമയത്താണ് താരത്തിന് ഓഫറുമായി താരത്തിനയെ ആദ്യകാല ക്ലബായ സ്പോർട്ടിങ് സിപി രംഗത്ത് വന്നിരിക്കുന്നത്.
1997 ൽ സ്പോർട്ടിങ് സിപിയുടെ യൂത്ത് അക്കാദമിയിലൂടെ കളിച്ചുവളർന്ന താരം 2002 ൽ ടീമിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തുകയും ചെയ്തു. 2003 ലാണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്നതും ഇതിഹാസ തുല്യമായ കരിയറിന് തുടക്കം കുറിക്കുകയും ചെയുന്നത്.